തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്‌ച 32,801 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 179 മരണങ്ങൾ കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് മരണം 20,313 ആയി. സംസ്ഥാനത്തെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,703 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, സെന്‍റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്‍റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,09,56,146 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
ജില്ല തിരിച്ചുള്ള കൊവിഡ് കണക്ക്
മലപ്പുറം 4032, തൃശൂര്‍ 3953, എറണാകുളം 3627, കോഴിക്കോട് 3362, കൊല്ലം 2828, പാലക്കാട് 2727, തിരുവനന്തപുരം 2255, ആലപ്പുഴ 2188, കണ്ണൂര്‍ 1984, കോട്ടയം 1877, പത്തനംതിട്ട 1288, ഇടുക്കി 1125, വയനാട് 961, കാസർകോട് 594 എന്നിങ്ങനെയാണ് ജില്ലകളിലെ കൊവിഡ് രോഗബാധ.
സമ്പർക്കത്തിലൂടെ രോഗബാധിതരായവർ
വെള്ളിയാഴ്‌ച രോഗം സ്ഥിരീകരിച്ചവരില്‍ 144 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 31,281 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേ സമയം 1260 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
മലപ്പുറം 3926, തൃശൂര്‍ 3935, എറണാകുളം 3539, കോഴിക്കോട് 3327, കൊല്ലം 2822, പാലക്കാട് 1848, തിരുവനന്തപുരം 2150, ആലപ്പുഴ 2151, കണ്ണൂര്‍ 1905, കോട്ടയം 1797, പത്തനംതിട്ട 1255, ഇടുക്കി 1105, വയനാട് 944, കാസർകോട് 577 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിതരായവരുടെ കണക്ക്.
ആരോഗ്യ പ്രവർത്തകരിലെ കൊവിഡ്
116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വെള്ളിയാഴ്‌ച രോഗം ബാധിച്ചത്. കണ്ണൂര്‍ 25, പത്തനംതിട്ട 18, പാലക്കാട്, കാസർകോട് ജില്ലകളിൽ 13 വീതവും, വയനാട് 11, എറണാകുളം 7, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിൽ ആറ് വീതവും കൊല്ലം, ആലപ്പുഴ ജില്ലകളിൽ അഞ്ച് വീതവും, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ രണ്ട് വീതവും മലപ്പുറത്ത് ഒരാൾക്കുമാണ് ആരോഗ്യ പ്രവര്‍ത്തകരിൽ രോഗം ബാധിച്ചത്.
രോഗമുക്തി നേടിയവർ
അതേ സമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,573 പേര്‍ രോഗമുക്തി നേടി.
തിരുവനന്തപുരം 1258, കൊല്ലം 2325, പത്തനംതിട്ട 545, ആലപ്പുഴ 1230, കോട്ടയം 745, ഇടുക്കി 616, എറണാകുളം 1843, തൃശൂര്‍ 2490, പാലക്കാട് 2190, മലപ്പുറം 1948, കോഴിക്കോട് 1524, വയനാട് 220, കണ്ണൂര്‍ 1191, കാസർകോട് 448 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്. ഇതോടെ 1,95,254 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 37,30,198 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,98,491 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,69,946 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷൻ ക്വാറന്‍റൈനിലും 28,545 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3101 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതിവാര ഇൻഫെക്‌ഷൻ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശ സ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 70 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 353 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
READ MORE:കൈവിടുന്നു കൊവിഡ്, അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി