തിരുവനന്തപുരം: കൊവിഡ് കേസുകളുടെ കാര്യത്തില്‍ കേരളം വീണ്ടും സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്നു. സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്കു മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള 7 പേര്‍ക്ക് നെഗറ്റീവായി. സംസ്ഥാനത്ത് ഇതുവരെ 387 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ 167 പേരാണ് ചികിത്സയിലുള്ളത്. 97467 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 522 പേര്‍ ആശുപത്രികളിലും മറ്റുള്ളവര്‍ വീടുകളിലുമാണ്.
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊവിഡ്; ഏഴ് പേര്‍ രോഗമുക്തരായി
കണ്ണൂര്‍ സ്വദേശിക്കാണ് വൈറസ് ബാധ. നിലവില്‍ 167 പേരാണ് ചികിത്സയിലുള്ളത്. 97467 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 522 പേര്‍ ആശുപത്രികളിലും മറ്റുള്ളവര്‍ വീടുകളിലുമാണ്.
ഇന്ന് 17,478 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 16,002 പേര്‍ക്ക് രോഗ ബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 24 മണിക്കൂറിനിടെ 9611 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. ലോക്‌ഡൗണ്‍ സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ മേല്‍ വിശദമായ തീരുമാനം നാളെ നടക്കുന്ന മന്ത്രിസഭായോഗം കൈക്കാള്ളും. സംസ്ഥാനങ്ങള്‍ക്കാവശ്യമായ സാമ്പത്തിക സഹായം കേന്ദ്രത്തില്‍ നിന്ന് ഉടന്‍ പ്രതീക്ഷിക്കുന്നു. സ്വകാര്യ സ്റ്റേജ് കാരിയേജ് വാഹനങ്ങള്‍ക്ക് നികുതി അടയ്ക്കുന്നതിനുള്ള തീയതി നീട്ടി. ദുബായില്‍ ക്വാറന്‍റൈൻ കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് അറിയിപ്പു കിട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.