കേരളം

kerala

ETV Bharat / city

Kerala Covid Updates: സംസ്ഥാനത്ത് 3471 പേര്‍ക്ക് കൂടി COVID 19; 22 മരണം - കൊവിഡ് 19

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4966 പേര്‍ രോഗമുക്തി നേടി.

kerala kerala covid 19  Kerala Covid Updates  സംസ്ഥാനത്ത് 3471 പേര്‍ക്ക് കൂടി  കേരള കൊവിഡ്  കൊവിഡ് 19  ഇന്നത്തെ കൊവിഡ്  19  Kerala Covid Updates  സംസ്ഥാനത്ത് 3471 പേര്‍ക്ക് കൂടി  കേരള കൊവിഡ്  കൊവിഡ് 19
Kerala Covid Updates: സംസ്ഥാനത്ത് 3471 പേര്‍ക്ക് കൂടി COVID 19; 22 മരണം

By

Published : Dec 17, 2021, 6:12 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്‌ച 3471 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,715 സാമ്പിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4966 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 221 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 44,189 ആയി.

ജില്ലകളിലെ രോഗ ബാധ

എറണാകുളം 680, തിരുവനന്തപുരം 563, കോഴിക്കോട് 354, തൃശൂര്‍ 263, കോട്ടയം 262, കൊല്ലം 255, കണ്ണൂര്‍ 228, പത്തനംതിട്ട 182, മലപ്പുറം 166, ആലപ്പുഴ 164, ഇടുക്കി 115, പാലക്കാട് 92, വയനാട് 90, കാസര്‍ഗോഡ് 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ജില്ലകളിലെ രോഗമുക്തി

തിരുവനന്തപുരം 859, കൊല്ലം 535, പത്തനംതിട്ട 145, ആലപ്പുഴ 72, കോട്ടയം 561, ഇടുക്കി 166, എറണാകുളം 760, തൃശൂര്‍ 481, പാലക്കാട് 71, മലപ്പുറം 93, കോഴിക്കോട് 728, വയനാട് 103, കണ്ണൂര്‍ 327, കാസര്‍ഗോഡ് 65 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 32,433 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,34,010 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

നിരീക്ഷണത്തിലുള്ളവര്‍

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,337 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,39,318 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലും 4019 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 168 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 32,433 കോവിഡ് കേസുകളില്‍, 8.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കൊവിഡ് 19 വിശകലന റിപ്പോര്‍ട്ട്

വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 97 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,59,57,155), 73.2 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,95,58,921) നല്‍കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (12,74,980)

ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 3471 പുതിയ രോഗികളില്‍ 2990 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 248 പേര്‍ ഒരു ഡോസ് വാക്‌സിനും 1827 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 915 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ABOUT THE AUTHOR

...view details