തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന് ശമനമില്ല. ഇന്ന് 3981 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില്‍ തന്നെയാണ് ഇന്നും കൂടുതല്‍ രോഗികളുള്ളത്. 970 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ കൊവിഡ് ബാധിച്ചിരിക്കുന്നത്. തിരുവനന്തപുരം 880, കോട്ടയം 438 എന്നീ ജില്ലകളിലും രോഗികളുടെ എണ്ണം കൂടുതലാണ്.
സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന് ശമനമില്ല ; ഇന്ന് 3981 പേർക്ക് രോഗം - കേരളത്തിൽ കൊവിഡ് കൂടിവരുന്നു
7 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന് ശമനമില്ല; ഇന്നും 3981 പേർക്ക് രോഗം
7 മരണം കൊവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറം, കൊല്ലം ജില്ലകളിൽ രണ്ട് വീതവും, തിരുവനന്തപുരം, എറണാകുളം, പാലക്കാട് എന്നീ ജില്ലകളില്‍ ഓരോ മരണം വീതവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജൂണ്‍ മാസത്തിന്‍റെ ആരംഭം മുതല്‍ തന്നെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചിരുന്നു. ഇന്നലെ 3890 പേര്‍ക്കും ചൊവ്വാഴ്‌ച 4224 പേര്‍ക്കുമാണ് സംസ്ഥാനത്ത് കൊവിഡ് തിരിച്ചറിഞ്ഞത്.