കേരളം

kerala

ETV Bharat / city

സംസ്ഥാനത്ത് 4070 പുതിയ കൊവിഡ് രോഗികള്‍ - ഇന്നത്തെ കൊവിഡ് കണക്ക്

kerala covid update  കേരള കൊവിഡ് വാര്‍ത്തകള്‍  ഇന്നത്തെ കൊവിഡ് കണക്ക്  covid in kerala news
സംസ്ഥാനത്ത് 4070 പുതിയ കൊവിഡ് രോഗികള്‍

By

Published : Feb 21, 2021, 6:02 PM IST

Updated : Feb 21, 2021, 6:57 PM IST

17:40 February 21

4345 പേര്‍ രോഗമുക്തി നേടി, ചികിത്സയിലുള്ളവര്‍ 58,313, ഇതുവരെ രോഗമുക്തി നേടിയവര്‍ 9,71,975

തിരുവനന്തപുരം: സംസ്ഥാനത്ത് 4070 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3704 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 269 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4345 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 58,313 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,71,975 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. 15 മരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം  4089 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 57,241 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.11 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്‍റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്‍റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,10,30,136 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 86 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 72 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്

കോഴിക്കോട് 552, എറണാകുളം 514, കോട്ടയം 440, പത്തനംതിട്ട 391, തൃശൂര്‍ 361, മലപ്പുറം 346, കൊല്ലം 334, ആലപ്പുഴ 290, തിരുവനന്തപുരം 266, കണ്ണൂര്‍ 167, പാലക്കാട് 129, കാസര്‍കോട് 100, ഇടുക്കി 97, വയനാട് 83 എ

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

കോഴിക്കോട് 540, എറണാകുളം 480, കോട്ടയം 405, പത്തനംതിട്ട 351, തൃശൂര്‍ 355, മലപ്പുറം 337, കൊല്ലം 330, ആലപ്പുഴ 288, തിരുവനന്തപുരം 171, കണ്ണൂര്‍ 134, പാലക്കാട് 63, കാസര്‍കോട് 83, ഇടുക്കി 90, വയനാട് 77 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം ബാധിച്ച ആരോഗ്യപ്രവര്‍ത്തകര്‍

കോട്ടയം 9, എറണാകുളം, കണ്ണൂര്‍ 5 വീതം, കൊല്ലം 3, തൃശൂര്‍, കോഴിക്കോട്, കാസര്‍കോട് 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവര്‍

തിരുവനന്തപുരം 370, കൊല്ലം 254, പത്തനംതിട്ട 299, ആലപ്പുഴ 375, കോട്ടയം 212, ഇടുക്കി 153, എറണാകുളം 500, തൃശൂര്‍ 450, പാലക്കാട് 183, മലപ്പുറം 535, കോഴിക്കോട് 652, വയനാട് 122, കണ്ണൂര്‍ 149, കാസര്‍കോട് 91 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.  

വിവിധ ജില്ലകളിലായി 2,46,811 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,37,660 പേര്‍ വീട്/ഇൻസ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലും 9151 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 966 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എട്ട് പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. രണ്ട് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 372 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.

Last Updated : Feb 21, 2021, 6:57 PM IST

ABOUT THE AUTHOR

...view details