കേരളം

kerala

ETV Bharat / city

സംസ്ഥാനത്ത് 3742 പുതിയ കൊവിഡ് രോഗികള്‍ - കേരള കൊവിഡ് വാര്‍ത്തകള്‍

COVID TODAY  kerala covid update  ഇന്നത്തെ കൊവിഡ് കണക്ക്  കേരള കൊവിഡ് വാര്‍ത്തകള്‍  kerala covid news
സംസ്ഥാനത്ത് 3742 പുതിയ കൊവിഡ് രോഗികള്‍

By

Published : Feb 8, 2021, 5:57 PM IST

Updated : Feb 8, 2021, 6:56 PM IST

17:36 February 08

കഴിഞ്ഞ 24 മണിക്കൂറിനിടെ 47,927 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.81 ആയി. സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 65,414 ആയി. 9,02,627 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

തിരുവനന്തപുരം:  സംസ്ഥാനത്ത് 3742 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,927 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.81 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3379 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 264 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5959 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 65,414 ആയി. 9,02,627 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. 16 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് മരണം  3883 ആയി.

യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 81 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 62 പേരുടെ പരിശോധനാഫലം നെഗറ്റീവായി. പത്ത് പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

റുട്ടീന്‍ സാമ്പിള്‍, സെന്‍റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്‍റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,01,44,253 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,24,759 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,14,095 പേര്‍ വീട്/ഇന്‍സ്‌റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലും 10,664 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1264 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എഴ് പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 452 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.

രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം 503, എറണാകുളം 431, കോഴിക്കോട് 403, തിരുവനന്തപുരം 380, കോട്ടയം 363, കൊല്ലം 333, ആലപ്പുഴ 317, തൃശൂര്‍ 288, പത്തനംതിട്ട 244, കണ്ണൂര്‍ 145, ഇടുക്കി 126, പാലക്കാട് 102, വയനാട് 71, കാസര്‍കോട് 36  

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

ഇന്ന് മലപ്പുറം 476, എറണാകുളം 396, കോഴിക്കോട് 391, തിരുവനന്തപുരം 276, കോട്ടയം 337, കൊല്ലം 324, ആലപ്പുഴ 313, തൃശൂര്‍ 278, പത്തനംതിട്ട 213, കണ്ണൂര്‍ 112, ഇടുക്കി 119, പാലക്കാട് 50, വയനാട് 63, കാസര്‍കോട് 31.

കൊവിഡ് ബാധിച്ച ആരോഗ്യപ്രവര്‍ത്തകര്‍

കണ്ണൂര്‍ 6, ഇടുക്കി 5, തൃശൂര്‍, കോഴിക്കോട്, വയനാട് 3 വീതം, കൊല്ലം, എറണാകുളം 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് 1

രോഗമുക്തി നേടിയവര്‍

തിരുവനന്തപുരം 248, കൊല്ലം 891, പത്തനംതിട്ട 443, ആലപ്പുഴ 467, കോട്ടയം 461, ഇടുക്കി 545, എറണാകുളം 627, തൃശൂര്‍ 483, പാലക്കാട് 192, മലപ്പുറം 728, കോഴിക്കോട് 410, വയനാട് 181, കണ്ണൂര്‍ 201, കാസര്‍കോട് 82  

Last Updated : Feb 8, 2021, 6:56 PM IST

ABOUT THE AUTHOR

...view details