കേരളം

kerala

ETV Bharat / city

സംസ്ഥാനത്ത് 8553 പുതിയ കൊവിഡ് രോഗികള്‍; 4851 പേര്‍ക്ക് രോഗമുക്തി - kerala covid death]

kerala covid update  ഇന്നത്തെ കൊവിഡ് കണക്ക്  കേരളത്തിലെ കൊവിഡ് മരണം  കേരളത്തിലെ കൊവിഡ് രോഗികള്‍  കേരള കൊവിഡ് വാര്‍ത്തകള്‍  kerala covid death]  covid in kerala today
കൊവിഡ്

By

Published : Oct 4, 2020, 5:59 PM IST

Updated : Oct 4, 2020, 7:04 PM IST

17:24 October 04

കഴിഞ്ഞ 24 മണിക്കൂറിനിടെ 58,727 സാമ്പിളുകള്‍ പരിശോധിച്ചു. 84,497 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

തിരുവനന്തപുരം:സംസ്ഥാനത്ത് 8553 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 7527 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 716 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ 30 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 181 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 99 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 4851 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 84,497 ആയി. 1,44,471 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,727  സാമ്പിളുകള്‍ പരിശോധിച്ചു.  

23 കൊവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു

തിരുവനന്തപുരം പേരുകാവ് സ്വദേശി കൃഷ്ണന്‍നായര്‍ (83), ആനയറ സ്വദേശി അശോകന്‍ (75), വേളി സ്വദേശിനി ജോസഫൈന്‍ ഫ്രാങ്ക്‌ലിന്‍ (72), പാറശാല സ്വദേശി രാജയ്യന്‍ (80), മഞ്ചവിളാകം സ്വദേശി റോബര്‍ട്ട് (53), പാലോട് സ്വദേശിനി ജയന്തി (50), നെടുമങ്ങാട് സ്വദേശി അണ്ണാച്ചി പെരുമാള്‍ ആചാരി (90), മഞ്ചവിളാകം സ്വദേശി ദേവരാജ് (55), കൊല്ലം പത്തനാപുരം സ്വദേശി ദേവരാജന്‍ (63), ആലപ്പുഴ ആറാട്ടുപുഴ സ്വദേശി അബ്ദുള്‍സമദ് (62), കരിയിലകുളങ്ങര സ്വദേശിനി സഫിയ ബീവി (67), കറ്റാനം സ്വദേശിനി മറിയകുട്ടി (68),പുളിങ്കുന്ന് സ്വദേശിനി റോസമ്മ (59), എറണാകുളം നായരമ്പലം സ്വദേശി നകുലന്‍ (62), എടപ്പള്ളി സ്വദേശിനി റോസി ജോസഫ് (89), പാലക്കാട് കപ്പൂര്‍ സ്വദേശിനി ചമ്മിണി (63), മലപ്പുറം തിരൂര്‍ സ്വദേശി ഹസ്ബുള്ള (68), ക്ലാരി സ്വദേശി മുഹമ്മദ് (58), തച്ചിങ്ങനാടം സ്വദേശി കുഞ്ഞിമൊയ്ദീന്‍ ഹാജി (87), വെണ്ണിയൂര്‍ സ്വദേശിനി ബിരിയാകുട്ടി (77), ഇരിങ്ങാവൂര്‍ സ്വദേശിനി ഫാത്തിമ (83), അറക്കുപറമ്പ് സ്വദേശി മുഹമ്മദ് അലി (50), കണ്ണൂര്‍ കോയോട് സ്വദേശി മുഹമ്മദ് കുഞ്ഞി (68), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 836 ആയി.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം (1119), കൊല്ലം (866), പത്തനംതിട്ട (315), ആലപ്പുഴ (544), കോട്ടയം (474), ഇടുക്കി (96), എറണാകുളം (952), തൃശൂര്‍ (793), പാലക്കാട് (496), മലപ്പുറം (792), കോഴിക്കോട് (1164), വയനാട് (109), കണ്ണൂര്‍ (555), കാസര്‍കോട് (278) എന്നിവിടിങ്ങളിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

തിരുവനന്തപുരം (943), കൊല്ലം (843), പത്തനംതിട്ട (220), ആലപ്പുഴ (520), കോട്ടയം (466), ഇടുക്കി (64), എറണാകുളം (819), തൃശൂര്‍ (791), പാലക്കാട് (328), മലപ്പുറം (721), കോഴിക്കോട് (1081), വയനാട് (102), കണ്ണൂര്‍ (359), കാസര്‍കോട് (270) എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം (21), കാസര്‍കോട് (1), എറണാകുളം (14), കണ്ണൂര്‍ (27), തൃശൂര്‍ (1), മലപ്പുറം (3), കോഴിക്കോട് (11), കോട്ടയം (4), ആലപ്പുഴ (1), വയനാട് (1), പത്തനംതിട്ട (2), കൊല്ലം (12), പാലക്കാട് (1) എന്നീ ജില്ലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.  

രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം (880), കൊല്ലം (400), പത്തനംതിട്ട (167), ആലപ്പുഴ (608), കോട്ടയം (318), ഇടുക്കി (80), എറണാകുളം (405), തൃശൂര്‍ (260), പാലക്കാട് (217), മലപ്പുറം (715), കോഴിക്കോട് (402), വയനാട് (97), കണ്ണൂര്‍ (109), കാസര്‍കോട് (193) എന്നിവിടങ്ങളിലാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.  

വിവിധ ജില്ലകളിലായി 2,57,707 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,26,536 പേര്‍ വീടുകളിലും 31,171 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3398 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,727 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വൈലന്‍സ്, പൂള്‍ഡ് സെന്‍റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്‍റിജന്‍ അസെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 31,64,072  സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന്  2,08,027  സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഏഴ്‌ പുതിയ ഹോട്ട് സ്‌പോട്ടുകള്‍

ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റി (7), ആതിരമ്പുഴ (15), അയ്മനം (11, 19), ചിറക്കടവ് (20), എറണാകുളം ജില്ലയിലെ ചോറ്റാനിക്കര (സബ് വാര്‍ഡ് 7, 12), പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ (സബ് വാര്‍ഡ് 13), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. അഞ്ച് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.  ഇതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 725 ആയി.

Last Updated : Oct 4, 2020, 7:04 PM IST

ABOUT THE AUTHOR

...view details