തിരുവനന്തപുരം:സംസ്ഥാനത്ത് 1553 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1391 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 156 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. പത്ത് കൊവിഡ് മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചു. 1950 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 28 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 90 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 40 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. നിലവില്‍ സംസ്ഥാനത്ത് 21,516 പേരാണ് ചികിത്സയിലുള്ളത്. 57,732 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആകെ റിപ്പോര്‍ട്ട് ചെയ്‌ത കേസുകളില്‍ 50 ശതമാനവും കഴിഞ്ഞ ഒരു മാസത്തിനിടെയാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഒക്‌ടോബര്‍ മാസത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുതിപ്പുണ്ടാകാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ ടെസ്‌റ്റുകള്‍ കുറഞ്ഞതാണ് കേസുകളുടെ എണ്ണം കുറയാൻ കാരണം. ഓണക്കാലത്ത് പരിശോധനയ്‌ക്കെത്തുന്ന ആളുകളുടെ എണ്ണം കുറഞ്ഞു. ഓണസമയത്ത് നിരവധിയാളുകള്‍ പൊതുനിരത്തിലേക്കിറങ്ങിയിരുന്നു. ഇത് കൂടുതല്‍ സമ്പര്‍ക്കത്തിന് വഴിയൊരുക്കി. ഇത് കൊവിഡ് വ്യാപനത്തിന് വഴിയൊരുക്കിയോ എന്ന് വരുന്ന രണ്ട് ആഴ്‌ചയ്‌ക്കുള്ളില്‍ അറിയാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധം വ്യക്തിപരമായ ഉത്തരവാദിത്തമായി ഏറ്റെടുത്ത് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
10 മരണങ്ങള്‍ക്കൂടി സ്ഥിരീകരിച്ചു
ഓഗസ്റ്റ് 29 ന് മരണമടഞ്ഞ തിരുവനന്തപുരം കോവളം സ്വദേശി ലോചനന്‍ (93), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി യശോദ (84), തിരുവനന്തപുരം പുല്ലുവിള സ്വദേശി കൃഷ്ണന്‍ ആശാരി (86), ഓഗസ്റ്റ് 26ന് മരണമടഞ്ഞ തിരുവനന്തപുരം മണലില്‍ സ്വദേശിനി നിര്‍മല (60), പാലക്കാട് പട്ടിത്തറ സ്വദേശി മുഹമ്മദ് ഹാജി (71), എറണാകുളം പാലാരിവട്ടം സ്വദേശി തങ്കം മേനോന്‍ (81), ഓഗസ്റ്റ് 28ന് മരണമടഞ്ഞ തിരുവനന്തപുരം പൂവാര്‍ സ്വദേശി രാജേന്ദ്രന്‍ (52), തിരുവനന്തപുരം പൂജപ്പുര സ്വദേശി ബിജുകുമാര്‍ (45), തിരുവനന്തപുരം ധനുവച്ചപുരം സ്വദേശി സിബി (29), ഓഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം ചെന്നിലോട് സ്വദേശിനി ശാന്ത (75) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 315 ആയി.
രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം (317), എറണാകുളം (164), കോട്ടയം (160), കാസര്‍കോട് (133), കോഴിക്കോട് (131), പത്തനംതിട്ട (118), തൃശൂര്‍ (93), മലപ്പുറം (91), ആലപ്പുഴ (87), കണ്ണൂര്‍ (74), കൊല്ലം (65), പാലക്കാട് (58), ഇടുക്കി (44), വയനാട് (18).
സമ്പര്‍ക്ക രോഗികകള്‍
തിരുവനന്തപുരം (299), എറണാകുളം (135), കോട്ടയം (158), കാസര്‍കോട് (118), കോഴിക്കോട് (122), പത്തനംതിട്ട (97), തൃശൂര്‍ (90), മലപ്പുറം (85), ആലപ്പുഴ (83), കണ്ണൂര്‍ (64), കൊല്ലം (55), പാലക്കാട് (50), ഇടുക്കി (20), വയനാട് (15).