കേരളം

kerala

ETV Bharat / city

സംസ്ഥാനത്ത് 127 പേര്‍ക്ക് കൂടി കൊവിഡ് - കേരള കൊവിഡ് വാര്‍ത്തകള്‍

covid today  kerala covid update  കേരള കൊവിഡ് വാര്‍ത്തകള്‍  പിണറായി വിജയൻ
സംസ്ഥാനത്ത് 127 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Jun 20, 2020, 6:02 PM IST

Updated : Jun 20, 2020, 7:52 PM IST

17:34 June 20

ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്ക്.

സംസ്ഥാനത്ത് 127 പേര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് 127 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്നലെ 118 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 57 പേര്‍ ഇന്ന് രോഗമുക്തരായി. രോഗം ബാധിച്ചവരില്‍ 87 പേര്‍ വിദേശത്തുനിന്നും വന്നവരാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ 36 പേര്‍ക്കും (മഹാരാഷ്‌ട്ര -15, ഡല്‍ഹി- 9, തമിഴ്‌നാട്- 5, ഉത്തര്‍പ്രദേശ്- 2, കര്‍ണാടക- 2, രാജസ്ഥാന്‍- 1, മധ്യപ്രദേശ്-1, ഗുജറാത്ത്-1) മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഒരു ആരോഗ്യപ്രവര്‍ത്തകയ്‌ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3039 ആയി. ഇതില്‍ 1450 പേരാണ് ചികിത്സയിലുള്ളത്.

കൊല്ലം (24), പാലക്കാട് (23), പത്തനംതിട്ട (17), കോഴിക്കോട് (12), എറണാകുളം (3) കോട്ടയം (11) കാസര്‍കോട് (7), തൃശൂര്‍ (6), മലപ്പുറം (5), വയനാട് (5), തിരുവനന്തപുരം (5), കണ്ണൂര്‍ (4), ആലപ്പുഴ (4), ഇടുക്കി (1) എന്നിവിടങ്ങളിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചരിക്കുന്നത്.  തിരുവനന്തപുരം (2), കൊല്ലം (2), പത്തനം (12) ആലപ്പുഴ (12), എറണാകുളം (1), മലപ്പുറം (1), പാലക്കാട് (10) കോഴിക്കോട് (11), വയനാട് (2), കണ്ണൂര്‍ (2), കാസര്‍കോട് (2) എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് രോഗമുക്തി.

139342 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 2036 പേര്‍ ആശുപത്രികളിലാണ്. 4817 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. ആകെ പരിശോധനക്കയച്ച 178559 സാമ്പിളുകളില്‍ 3193 സാമ്പിളുകളുടെ ഫലം വരാനുണ്ട്. സംസ്ഥാനത്തെ ആകെ ഹോട്ട്‌ സ്‌പോട്ടുകളുടെ എണ്ണം 111 ആയി.

Last Updated : Jun 20, 2020, 7:52 PM IST

ABOUT THE AUTHOR

...view details