സംസ്ഥാനത്ത് 75 പേര്‍ക്ക് കൂടി കൊവിഡ്; 90 പേര്‍ക്ക് രോഗമുക്തി - കേരള കൊവിഡ് വാര്‍ത്തകള്‍
17:02 June 17
സമ്പര്‍ക്കം മൂലം മൂന്ന് പേര്‍ക്ക് രോഗം ബാധിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് 75 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 90 പേര്‍ രോഗമുക്തി നേടി. 227 മലയാളികള്‍ വിദേശത്ത് മരിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ വിദേശത്തുനിന്നും വന്നവരാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 19 പേര്‍ക്കും (മഹാരാഷ്‌ട്ര-8, ഡല്‍ഹി-5, തമിഴ്‌നാട്-4, ആന്ധ്രാ പ്രദേശ്-1, ഗുജറാത്ത്-1) വൈറസ് ബാധ സ്ഥിരീകരിച്ചു. സമ്പര്‍ക്കം മൂലം മൂന്ന് പേര്‍ക്കും രോഗം ബാധിച്ചു. കൊല്ലം (14), മലപ്പുറം (11), കാസര്‍കോട് (9), തൃശൂര്‍ (8), പാലക്കാട് (6), കോഴിക്കോട് (6), എറണാകുളം (5), തിരുവനന്തപുരം (3), കോട്ടയം (4), കണ്ണൂര്‍ (4), വയനാട് (3), പത്തനംതിട്ട (1) ആലപ്പുഴ (1) എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
പാലക്കാട് (24), ആലപ്പുഴ (16), കോഴിക്കോട് (14), തൃശൂര്‍ (11), തിരുവനന്തപുരം (10), പത്തനംതിട്ട (5), കൊല്ലം (4), കോട്ടയം (3), എറണാകുളം (2), കണ്ണൂര്‍ (1) എന്നിവിടങ്ങളിലുള്ളവര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2697 ആയി. ഇതില്‍ 1351 പേര്‍ ചികിത്സയിലാണ്. 125307 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 1989 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 203 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 110 ആയി.