കേരളം

kerala

ETV Bharat / city

സംസ്ഥാനത്ത് 82 പേര്‍ക്ക് കൂടി കൊവിഡ്; 73 പേര്‍ക്ക് രോഗമുക്തി

covid today  kerala covid update  കേരള കൊവിഡ് വാര്‍ത്തകള്‍  കൊറോണ വാര്‍ത്തകള്‍  corona kerala news
സംസ്ഥാനത്ത് 82 പേര്‍ക്ക് കൂടി കൊവിഡ്; 73 പേര്‍ക്ക് രോഗമുക്തി

By

Published : Jun 15, 2020, 5:51 PM IST

Updated : Jun 15, 2020, 7:27 PM IST

17:26 June 15

കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 1348 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് 82 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 11 പേര്‍ക്കും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ ഏഴ്‌ പേര്‍ക്കും, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ആറ് പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ അഞ്ച് പേര്‍ക്കും, കൊല്ലം ജില്ലയില്‍ നാല് പേര്‍ക്കും, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ മൂന്ന് പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ രണ്ട് പേര്‍ക്കും, തിരുവനന്തപുരം ( ജൂൺ 12 ന് മരണമടഞ്ഞത് ), വയനാട് ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 73 പേര്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് വൈറസ്‌ ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 1348 ആയി. 1,174 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.-19, കുവൈറ്റ്-12, സൗദി അറേബ്യ-9, ഖത്തര്‍-5, ഒമാന്‍-2, നൈജീരിയ-2) 23 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-13, തമിഴ്‌നാട്-4, ഡല്‍ഹി-3, രാജസ്ഥാന്‍-1, പശ്ചിമ ബംഗാള്‍-1, തെലങ്കാന-1) വന്നതാണ്. ഒമ്പത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോട്ടയം, പാലക്കാട്, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലുള്ള രണ്ട് പേര്‍ക്ക് വീതവും മലപ്പുറം ജില്ലയിലുള്ള ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 21 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേരുടെയും കൊല്ലം ജില്ലയില്‍ നിന്നുള്ള 11 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 10 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ആറ് പേരുടെയും കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള നാല് പേരുടെ വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള മൂന്ന് പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള രണ്ട് പേരുടെയും പരിശോധനാഫലമാണ് നെഗറ്റീവായത്.

14 ദിവസം കഴിഞ്ഞതിനെ തുടര്‍ന്ന് ക്വാറന്‍റൈനില്‍ നിന്നും 1,29,971 പേരെ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,20,727 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,18,704 പേര്‍ വീടുകളിലും 2023 പേര്‍ ആശുപത്രികളിലുമാണ്. 219 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4491 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,14,753 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 1996 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 31,424 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 29,991 സാമ്പിളുകള്‍ നെഗറ്റീവായി. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്‍റ്ഡ് സാമ്പിള്‍, സെന്‍റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്‍റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ആകെ 1,51,686 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് പുതുതായി അഞ്ച് സ്ഥലങ്ങളെ ഹോട്ട്‌ സ്‌പോട്ടുകളാക്കുകയും രണ്ട് സ്ഥലങ്ങളെ ഹോട്ട്‌ സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കുകയും ചെയ്‌തിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ അളഗപ്പ നഗര്‍, വെള്ളാങ്ങല്ലൂര്‍, തോളൂര്‍, കാസര്‍കോട് ജില്ലയിലെ കിനാനൂര്‍-കരിന്തളം, കണ്ണൂര്‍ ജില്ലയിലെ തലശേരി എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. പാലക്കാട് ജില്ലയിലെ വണ്ടാഴി, പുതുനഗരം എന്നിവയെയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 125 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.

Last Updated : Jun 15, 2020, 7:27 PM IST

ABOUT THE AUTHOR

...view details