കേരളം

kerala

ETV Bharat / city

കേരളത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു - kerala covid update

covid today  kerala covid update  കേരള കൊവിഡ് വാര്‍ത്തകള്‍
സംസ്ഥാനത്ത് 107 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Jun 7, 2020, 5:49 PM IST

Updated : Jun 8, 2020, 7:14 AM IST

17:22 June 07

ചികിത്സയിലുള്ളവരുടെ എണ്ണം 1095 ആയി. 41 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം:സംസ്ഥാനത്ത് ഞായറാഴ്ച 107 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ്‌ ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ആയിരം കടന്നു. 1095 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. 

മലപ്പുറം ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള ഒമ്പത് പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള ഏഴ്‌ പേര്‍ക്കും, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ആറ് പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള നാല് പേര്‍ക്കും, കോട്ടയം , കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള മൂന്ന് പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള രണ്ട് പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരില്‍ 71 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ-39, കുവൈറ്റ്-21, സൗദി അറേബ്യ-4, റഷ്യ-2, തജിക്കിസ്ഥാന്‍-2, ഖത്തര്‍-1, ഒമാന്‍-1, ഇറ്റലി-1) 28 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-15, തമിഴ്‌നാട്-7, ഡല്‍ഹി-4, ഗുജറാത്ത്-1, തെലങ്കാന-1) വന്നതാണ്. സമ്പര്‍ക്കത്തിലൂടെ എട്ട് പേര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ മൂന്ന് പേര്‍ക്കും മലപ്പുറം, പാലക്കാട് ജില്ലകളിലെ രണ്ട് പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 41 പേര്‍ രോഗമുക്തി നേടി. . തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 14 പേരുടെയും (2 പാലക്കാട് സ്വദേശി), കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ആറ് പേരുടെയും, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള അഞ്ച് പേരുടെ വീതവും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള മൂന്ന് പേരുടെ വീതവും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, മലപ്പുറം , കോഴിക്കോട് (തൃശൂര്‍ സ്വദേശി) ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവുമാണ് പരിശോധനാഫലം നെഗറ്റീവ് ആയത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1095 ആയി. 803 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,91,481 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,89,765 പേര്‍ വീടുകളിലും 1716 പേര്‍ ആശുപത്രികളിലുമാണ്. 277 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4316 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 83,875 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ലഭ്യമായ 79,957 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണ്. ഇന്ന് പുതുതായി 6 പ്രദേശങ്ങളെക്കൂടി ഹോട്ട്‌ സ്‌പോട്ടുകളാക്കി. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്‌ സ്‌പോട്ടുകളുടെ എണ്ണം 144 ആയി. കണ്ണൂര്‍ ജില്ലയിലെ എരുവേശി, ഉദയഗിരി, മങ്ങാട്ടിടം, കുറ്റ്യാട്ടൂര്‍, പാലക്കാട് ജില്ലയിലെ കൊടുവായൂര്‍, വയനാട് ജില്ലയിലെ പനമരം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.  

Last Updated : Jun 8, 2020, 7:14 AM IST

ABOUT THE AUTHOR

...view details