കേരളം

kerala

ETV Bharat / city

സംസ്ഥാനത്ത് 82 പേര്‍ക്ക് കൂടി കൊവിഡ് - കേരള കൊവിഡ് വാര്‍ത്തകള്‍

covid today  kerala covid update  കേരള കൊവിഡ് വാര്‍ത്തകള്‍  പിണറായി വിജയൻ വാര്‍ത്തകള്‍
സംസ്ഥാനത്ത് 82 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Jun 3, 2020, 6:03 PM IST

Updated : Jun 3, 2020, 9:03 PM IST

17:42 June 03

അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും വൈറസ്‌ ബാധ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 82 പേര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് 82 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 53 പേര്‍ വിദേശത്തുനിന്നെത്തിയവരും 19 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും വൈറസ്‌ ബാധ സ്ഥിരീകരിച്ചു. അഞ്ച് പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതില്‍ ഒരാള്‍ക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1494 ആയി. ഇതില്‍ 832 പേര്‍ ചികിത്സയിലാണ്. 24 പേര്‍ ഇന്ന് രോഗമുക്തി നേടി.  

തിരുവനന്തപുരം (14), മലപ്പുറം (11) ഇടുക്കി (9) കോട്ടയം (8) ആലപ്പുഴ (7) കോഴിക്കോട് (7) പാലക്കാട് (5) കൊല്ലം (5) എറണാകുളം (5) തൃശൂര്‍ (4) കാസര്‍കോട് (3) കണ്ണൂര്‍ (2) പത്തനംതിട്ട (2) എന്നിവിടങ്ങളിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം (6) കൊല്ലം (2) കോട്ടയം (3) തൃശൂര്‍ (1) കോഴിക്കോട് (5) കണ്ണൂര്‍ (2) കാസര്‍കോട് (4) ആലപ്പുഴ (1) എന്നിവിടങ്ങളിലുള്ളവരാണ് രോഗമുക്തി നേടിയത്.  

സംസ്ഥാനത്ത് 160304 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 1440 പേര്‍ ആശുപത്രികളിലും 158860 പേര്‍ വീടുകളിലുമാണ്. ഇന്ന് 241 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  73712 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 69606 സാമ്പിളുകളുടെ ഫലം നെഗറ്റീവായി. ഇന്ന് 4404 സാമ്പിളുകള്‍ പരിശോധനക്കയച്ചു. സംസ്ഥാനത്ത ഹോട്ട്‌ സ്‌പോട്ടുകളുടെ എണ്ണം 128 ആയി.

Last Updated : Jun 3, 2020, 9:03 PM IST

ABOUT THE AUTHOR

...view details