സംസ്ഥാനത്ത് 67 പേര്‍ക്ക് കൂടി കൊവിഡ്
16:20 May 26
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌ത ദിവസമാണിന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് 67 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ദിവസമാണിന്ന്. പത്ത് പേര്‍ ഇന്ന് രോഗമുക്തി നേടി. പാലക്കാട് (29), കണ്ണൂര്‍ (8), കോട്ടയം(6), മലപ്പുറം (5), എറണാകുളം (5), തൃശൂര്‍ (4), കൊല്ലം (4), കാസര്‍കോട് (3), ആലപ്പുഴ (3) എന്നിവിടങ്ങളിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 963 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 415 പേര്‍ ചികിത്സയില്‍ തുടരുന്നു. 548 പേര്‍ രോഗമുക്തി നേടി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഒമ്പത് പേര്‍ക്കും, മഹാരാഷ്‌ട്രയില്‍ നിന്നെത്തിയ പതിനഞ്ച് പേര്‍ക്കും, ഗുജറാത്തില്‍ നിന്നെത്തിയ അഞ്ച് പേര്‍ക്കും, കര്‍ണാടകയില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും, പോണ്ടിച്ചേരി, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഓരോരുത്തര്‍ക്കും രോഗബാധയുണ്ടായി. ഏഴ് പേര്‍ക്ക് സമ്പര്‍ക്ക് മൂലവും രോഗം ബാധിച്ചു. കോട്ടയം, മലപ്പുറം എന്നിവിടങ്ങളില്‍ മൂന്ന് പേരും, പാലക്കാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ രണ്ട് പേരും ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളില്‍ ഒരോരുത്തരും കൊവിഡ് മുക്തരായി.
നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 1,04336 ആയി. ഇതില്‍ 1,03528 പേര്‍ വീടുകളിലും, 808 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് 186 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ പരിശോധനക്കയച്ച 56704 സാമ്പിളുകളില്‍ 54836 എണ്ണത്തിന്‍റെ ഫലം നെഗറ്റീവായിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 68 ആയി. ഇന്ന് പുതിയ ഒമ്പത് സ്ഥലങ്ങള്‍ കൂടി ഹോട്ട് സ്‌പോട്ടുകളായി.