സംസ്ഥാനത്ത് പത്ത് പേര്‍ക്ക് കൊവിഡ്; എട്ട് പേര്‍ക്ക് രോഗമുക്തി - മുഖ്യമന്ത്രി പിണറായി വിജയന്‍
17:46 April 23
129 പേര്‍ ചികിത്സയില്‍. ആകെ രോഗം സ്ഥിരീകരിച്ചത് 447 പേര്‍ക്ക്
തിരുവനന്തപുരം:സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇടുക്കിയില്‍ നാല് പേര്‍ക്കും, കോഴിക്കോട്, കോട്ടയം ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവും തിരുവനന്തപുരം,കൊല്ലം ജില്ലകളില്‍ ഒരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. രണ്ട് പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
എട്ട് പേര്‍ക്ക് രോഗം ഭേദമായി. കാസര്‍കോട് ആറ് പേര്‍ക്കും മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ ഒരോരുത്തര്‍ക്കുമാണ് രോഗം ഭേദമായത്. ആകെ രോഗം സ്ഥിരീകരിച്ചത് 447 പേര്‍ക്കാണ്. 129 പേര്‍ ചികിത്സയിലാണ്.
സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 23,876 ആയി കുറഞ്ഞു. 23,439 പേര്‍ വീടുകളിലും 437 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 148 പേരെ ഇന്ന് പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആകെ 21,334 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. 20,326 സാമ്പിളുകള്‍ രോഗബാധയില്ലെന്ന് ഉറപ്പാക്കി.