തിരുവനന്തപുരം:കൊവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കി കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളെ സി-വിഭാഗത്തില്‍ ഉള്‍പ്പെടുത്താൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനം എടുത്തത്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകള്‍ കാറ്റഗറി രണ്ടിലും മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കാറ്റഗറി ഒന്നിലുമാണ്. വെള്ളിയാഴ്‌ച മുതല്‍ ഈ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും.
കൊവിഡ് വാര്‍ റൂം പുനഃരാംരംഭിച്ചു
സെക്രട്ടേറിയറ്റില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വാര്‍ റൂം പുനഃരാംരംഭിച്ചു. കൊവിഡ് കിടക്കകൾ, ഐസിയു കിടക്കകൾ, വെന്‍റിലേറ്റര്‍ ഉള്‍പ്പടെയുള്ളവയുടെ ലഭ്യത ഇതിലൂടെ വിലയിരുത്തും. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ആനുപാതികമായി ആശുപത്രികളിലും തിരക്ക് വര്‍ധിക്കുമെന്നതിനാല്‍ മുന്‍കരുതല്‍ എടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
കൊവിഡ് അതിവ്യാപനം, നാല് ജില്ലകള്‍ കൂടി സി വിഭാഗത്തില്‍: സംസ്ഥാനത്ത് വാര്‍ റൂം പുനഃരാരംഭിച്ചു
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.
കൊവിഡ് അതിവ്യാപനം, നാല് ജില്ലകള്‍ കൂടി സി വിഭാഗത്തില്‍: സംസ്ഥാനത്ത് വാര്‍ റൂം പുനരാരംഭിച്ചു
കൊവിഡ് ജാഗ്രത സമിതികള്‍ ശക്തിപ്പെടുത്തണം. ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്ക് ലക്ഷണം ഉണ്ടെങ്കില്‍ മാത്രം കൊവിഡ് പരിശോധന നടത്തിയാല്‍ മതിയെന്ന ആരോഗ്യ വിദഗ്‌ധ സമിതിയുടെ അഭിപ്രായം യോഗം അംഗീകരിച്ചു. ഡയാലിസിസ് രോഗമുള്ള സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ക്ക് ഡയാലിസിസിന് പ്രത്യേക സൗകര്യമൊരുക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു.
READ MORE:കൊവിഡ് മൂന്നാം തരംഗം; മാർഗനിർദേശങ്ങളുമായി ഡോക്ടര്‍മാരുടെ സംഘടന