കേരളം

kerala

ETV Bharat / city

കേരളം ജാഗ്രത കൈവിട്ടത് ഓഗസ്റ്റില്‍; തിരിച്ചടിയായത് ഓണം ക്ലസ്റ്റര്‍ - kerala covid august

ഇതുവരെ കൊവിഡ് സ്ഥിരീകരിച്ച 1,87,276 പേരില്‍ 1,09,201 പേർക്കും രോഗം ബാധിച്ചത് ഓഗസ്റ്റിലാണ്. 426 മരണവും ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തു. അതീവ ജാഗ്രത വേണ്ട സമയമാണ് കടന്നു പോകുന്നതെന്നാണ് ആരോഗ്യ പ്രവർത്തകർ നൽകുന്ന മുന്നറിയിപ്പ്.

ഓഗസ്റ്റിലെ കൊവിഡ് കണക്ക്  കേരളം കൊവിഡ് കണക്ക്  ഓഗസ്റ്റ് കൊവിഡ്  ഓണം കൊവിഡ് ക്ലസ്റ്റര്‍  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  kerala covid august  august covid news
കേരളം ജാഗ്രത കൈവിട്ടത് ഓഗസ്റ്റില്‍; തിരിച്ചടിയായത് ഓണം ക്ലസ്റ്റര്‍

By

Published : Sep 30, 2020, 1:37 PM IST

തിരുവനന്തപുരം:ഓഗസ്റ്റ് മാസത്തെ കൊവിഡ് കണക്കുകളിൽ ഞെട്ടി കേരളം. ഓഗസ്റ്റ് ഒന്ന് മുതൽ ഇന്നലെ വരെ കേരളത്തിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഭൂരിഭാഗവും ഓഗസ്റ്റ് മാസത്തിലാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 1,87,276 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 1,09,201 പേർക്കും രോഗം ബാധിച്ചത് ഓഗസ്റ്റിലാണ് എന്നത് ശ്രദ്ധേയമാണ്. എട്ട് മാസത്തോളം നീണ്ടു നിന്ന കൊവിഡ് പോരാട്ടത്തിൽ കേരളത്തിന് കൈവിട്ട് പോയത് ഓഗസ്റ്റിലാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 78,075 പേർക്കാണ് ഓഗസറ്റ് വരെ രോഗം കണ്ടെത്തിയത്. മരണ നിരക്കിലും ഓഗസ്റ്റ് നൽകുന്നത് ആശങ്കയുടെ കണക്കുകളാണ്. ഔദ്യോഗിക കണക്ക് അനുസരിച്ച് 719 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതിൽ 426 പേരും മരിച്ചത് ഈ 29 ദിവസത്തിനിടയിലാണ്. ഇന്ത്യയിലെ മരണ നിരക്ക് 1.57% ആയി തുടരുമ്പോള്‍ കേരളത്തിലിത് 0.3% ആണ്.

ഓണം ക്ലസ്റ്ററുകൾ രൂപപ്പെടുമെന്ന് ആരോഗ്യ വകുപ്പിന് ആശങ്കയുണ്ടായിരുന്നുവെങ്കിലും ഇത്രയും രൂക്ഷമായ വ്യാപനം പ്രതീക്ഷിച്ചിരുന്നതല്ല. ഓഗസ്റ്റ് മാസത്തിലെ ആദ്യ ദിവസങ്ങളിൽ ആയിരത്തിൽ തുടങ്ങിയ കണക്ക് നിലവില്‍ ഏഴായിരം വരെ കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിച്ച് 12.73 ആയി. നൂറ് പേരിൽ പരിശോധന നടത്തുമ്പോൾ 13 പേർ രോഗബാധിതരാകുകയാണ്. തുടക്കത്തിൽ അത് 6.54 % ആയിരുന്നു. ഇതിനിടെ രോഗമുക്തി നിരക്കിലെ വർധന ആരോഗ്യമേഖലയ്ക്ക് ആശ്വാസം നൽകുന്നുണ്ട്. 66.58 ശതമാനമാണ് സംസ്ഥാനത്തെ നിലവിലെ രോഗമുക്തി നിരക്ക്. വരാനിരിക്കുന്ന ഒക്ടോബർ ഇതിലും ആശങ്കപ്പെടുത്തുന്നതായിരിക്കുമെന്നാണ് സർക്കാരും ആരോഗ്യ വിദഗ്ധരും വിലയിരുത്തുന്നത്. പ്രതിദിന രോഗബാധിതർ പതിനയ്യായിരത്തിലേക്ക് കടന്നേക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതുകൊണ്ട് അതീവ ജാഗ്രത വേണ്ട സമയമാണ് കടന്നു പോകുന്നതെന്നാണ് ആരോഗ്യ പ്രവർത്തകർ നൽകുന്ന മുന്നറിയിപ്പ്.

ABOUT THE AUTHOR

...view details