തിരുവനന്തപുരം: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇന്ന് ചേരുന്ന കൊവിഡ് അവലോകനയോഗത്തിൽ ഉറ്റുനോക്കി കേരളം. സ്‌കൂളുകളുടെ പ്രവർത്തനം, കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യം എന്നിവയിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ തീരുമാനമുണ്ടാകും.
കൊവിഡ് അവലോകന യോഗം ഇന്ന്; സ്‌കൂളുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ തീരുമാനം - kerala covid surge
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം ചേരും. സ്‌കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് നിലവിലെ സാഹചര്യം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രിയെ കണ്ട് ചർച്ച ചെയ്‌തിരുന്നു.
![കൊവിഡ് അവലോകന യോഗം ഇന്ന്; സ്‌കൂളുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ തീരുമാനം മുഖ്യമന്ത്രി കൊവിഡ് അവലോകന യോഗം കൊവിഡ് നിയന്ത്രണം സ്‌കൂളുകളുടെ പ്രവര്‍ത്തനം കേരളം കൊവിഡ് വ്യാപനം kerala covid review meet kerala covid surge pinarayi covid review meeting](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14183039-thumbnail-3x2-cm.jpg)
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൊവിഡ് അവലോകന യോഗം ഇന്ന്; സ്‌കൂളുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ തീരുമാനം
സ്‌കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് നിലവിലെ സാഹചര്യം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രിയെ കണ്ട് ചർച്ച ചെയ്‌തിരുന്നു. ഇക്കാര്യത്തിൽ വിദഗ്‌ധരുടെ അഭിപ്രായം കൂടി കണക്കിലെടുത്താവും തീരുമാനം. വേഗത്തിൽ രോഗവ്യാപനമുണ്ടാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്‌ഡൗൺ ഏർപ്പെടുത്താനുള്ള സാധ്യതയും ചർച്ച ചെയ്യും.
Also read: നടി ആക്രമണം; റെയ്ഡ് ഏഴ് മണിക്കൂറോളം, ദിലീപിന്‍റെ ഡിജിറ്റല്‍ വസ്തുക്കള്‍ പിടിച്ചെടുത്ത് പൊലീസ്