തിരുവനന്തപുരം :സംസ്ഥാനത്തിന് ആശ്വാസമായി കൊവിഡ് വ്യാപനത്തില്‍ കുറവ്. ഏപ്രില്‍ 22ന് ശേഷം ആദ്യമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ന് താഴെയായി. 24 മണിക്കൂറിനിടെ 1,44,372 സാമ്പിളുകളാണ് പരിശോധിച്ചപ്പോള്‍ 28,798 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 19.95 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതുവരെ ആകെ 1,91,68,987 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 151 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7882 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 184 പേര് സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 26,860 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1663 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 91 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. 35,525 പേര് രോഗമുക്തി നേടി. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 24,8526 ആയി. 21,67,596 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്
മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം 2829, തൃശൂര്‍ 2209, ആലപ്പുഴ 2184, കോഴിക്കോട് 1817, കോട്ടയം 1473, കണ്ണൂര്‍ 1304, ഇടുക്കി 1012, പത്തനംതിട്ട 906, കാസര്‍കോട് 572, വയനാട് 373.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ
മലപ്പുറം 4587, എറണാകുളം 3321, പാലക്കാട് 1846, കൊല്ലം 2824, തിരുവനന്തപുരം 2705, തൃശൂര്‍ 2187, ആലപ്പുഴ 2168, കോഴിക്കോട് 1780, കോട്ടയം 1413, കണ്ണൂര്‍ 1199, ഇടുക്കി 981, പത്തനംതിട്ട 884, കാസര്‍കോട് 556, വയനാട് 359.
രോഗം ബാധിച്ച ആരോഗ്യപ്രവർത്തകർ
കണ്ണൂര്‍ 21, തിരുവനന്തപുരം, തൃശൂര്‍ 12 വീതം, കൊല്ലം 10, പാലക്കാട്, കാസര്‍കോട് 8 വീതം, പത്തനംതിട്ട, എറണാകുളം 7 വീതം, വയനാട് 4, കോട്ടയം, ഇടുക്കി 1 വീതം.
രോഗമുക്തി നേടിയവർ
തിരുവനന്തപുരം 3198, കൊല്ലം 3443, പത്തനംതിട്ട 1508, ആലപ്പുഴ 4391, കോട്ടയം 1876, ഇടുക്കി 1152, എറണാകുളം 4999, തൃശൂര്‍ 1827, പാലക്കാട് 3139, മലപ്പുറം 4720, കോഴിക്കോട് 2957, വയനാട് 372, കണ്ണൂര്‍ 1157, കാസര്‍കോട് 786.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
സംസ്ഥാനത്തെ വിവിധ 8,89,902 ജില്ലകളിലായി പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 8,50,882 പേര് വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും 39,020 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3823 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ടാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 880 ഹോട്ട് സ്പോട്ടുകളാണുള്ളത്.