തിരുവനന്തപുരം : പൊതുമേഖലയില്‍ മാത്രമുണ്ടായിരുന്ന മദ്യ വിതരണം സ്വകാര്യമേഖലയ്ക്ക് കൂടി അനുവദിച്ചതോടെ ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാകുമെന്ന് കേരളാ കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എസ്.മനോജ്. അഴിമതിക്കായി നടത്തിയ അബ്കാരി ഭേദഗതി പിന്‍വലിക്കുക എന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധര്‍ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മദ്യവിതരണം സ്വകാര്യ മേഖലയ്‌ക്കും നല്‍കിയതിനെതിരെ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം
അഴിമതിക്കായി നടത്തിയ അബ്കാരി ഭേദഗതി പിന്‍വലിക്കുക എന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം സെക്രട്ടറിയേറ്റ് ധര്‍ണ സംഘടിപ്പിച്ചു.
മദ്യവില്‍പനയുടെ നാലില്‍ മൂന്ന് ഭാഗവും ഈ ഭേദഗതിയിലൂടെ സ്വകാര്യ മേഖലയില്‍ എത്തിച്ചേരുന്ന അവസ്ഥായാണുള്ളത്. ഇത്തരത്തില്‍ പൊതുമേഖലയെ തകര്‍ത്ത് സ്വകാര്യ മേഖലയെ സഹായിക്കുന്നത് അഴിമതി തന്നെയാണ്. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ലെറ്റ് ഔട്ട് ആകും. ബാറുടമകളുടെ പരിലാളനയില്‍ അധികാരത്തിലെത്തിയ സര്‍ക്കാര്‍ തുടര്‍ ഭരണം ലക്ഷമിട്ട് അവരെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും മനോജ് ആരോപിച്ചു. ജില്ലാ പ്രസിഡന്‍റ് കരുമം സുന്ദരേശന്‍, എസ്.മഹേശ്വരന്‍, കൊണ്ണിയൂര്‍ സലിം, ആനയറ വി.ആര്‍.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. കൊവിഡ് മാനദണ്ഡം പാലിച്ചാണ് ധര്‍ണ സംഘടിപ്പിച്ചത്.
TAGGED:
kerala congress (J) news