തിരുവനന്തപുരം:ദുബായ് ഭരണാധികാരിയുടെ മലയാളം ട്വീറ്റും മുഖ്യമന്ത്രി പിണറായി വിജയന്‍റെ അറബിക് ട്വീറ്റുമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി എമിറേറ്റ്‌സില്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു. കൂടിക്കാഴ്‌ച്ചയ്‌ക്ക് ശേഷമുള്ള ഇരുവരുടെയും ട്വീറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ട്വീറ്റിനൊപ്പം ദുബായ് എക്‌സ്‌പോ 2020 ന്‍റെ വേദിയില്‍ വച്ച് പിണറായി വിജയന് നല്‍കിയ സ്വീകരണത്തിന്‍റെ ചിത്രവും ദുബായ് ഭരണാധികാരി പങ്കുവച്ചു. ഈ ട്വീറ്റ് പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചു.
Dubai ruler Malayalam tweet: 'കേരള മുഖ്യമന്ത്രിയായ പിണറായി വിജയന് എക്സ്‌പോ 2020ലെ കേരള വീക്കില്‍ സ്വീകരണം നല്‍കിയപ്പോള്‍. കേരളവുമായി യുഎയ്ക്ക് സവിശേഷ ബന്ധമാണുള്ളത്. ദുബായുടെയും യുഎയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയില്‍ കേരളീയര്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.' -ദുബായ് ഭരണാധികാരി മലയാളത്തില്‍ ട്വീറ്റ് ചെയ്‌തു.
Kerala CM replies in Arabic: ദുബായ് ഭരണാധികാരി മലയാളത്തില്‍ ട്വീറ്റ് ചെയ്‌തപ്പോള്‍ കേരള മുഖ്യമന്ത്രിയും ഒപ്പത്തിനൊപ്പം നിന്നു. അദ്ദേഹം ദുബായ് ഭരണാധികാരിക്ക് മറുപടി സന്ദേശം അയച്ചത് അറബിയിലായിരുന്നു. താങ്കളുടെ ആതിഥ്യ മര്യാദയിലും ഊഷ്‌മളമായ സ്വീകരണത്തിനും നന്ദി. ദക്ഷിണേന്ത്യൻ സംസ്ഥാനം യുഎഇയുമായും ദുബായിയുമായുമുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് പിണറായി വിജയൻ കുറിച്ചു.