തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ വർധിയ്ക്കുന്നുവെന്ന് പഠന റിപ്പോർട്ട്. കൂടുതൽ ആത്മഹത്യകൾക്കും കാരണം ലൈംഗിക അതിക്രമവും പ്രണയ നൈരാശ്യവുമാണെന്നാണ് ഡിജിപി ആർ. ശ്രീലേഖ അധ്യക്ഷയായ സമിതിയുടെ കണ്ടെത്തൽ. ഈ വർഷം ജനുവരി മുതൽ ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം 158 കുട്ടികൾ ആത്മഹത്യ ചെയ്തതിൽ 90 ഉം പെൺകുട്ടികളാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കൗമാരക്കാർക്കിടയിൽ ആത്മഹത്യാ പ്രവണത വർധിക്കുന്നതായാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
ജീവനൊടുക്കിയത് 158 കുട്ടികള്‍; ആശങ്കയായി പഠന റിപ്പോര്‍ട്ട്
ഈ വർഷം ജനുവരി മുതൽ ജൂലൈ വരെ ആത്മഹത്യ ചെയ്ത 158 പേരില്‍ 90 ഉം പെൺകുട്ടികളാണ്. കൂടുതല്‍ ആത്മഹത്യക്കും കാരണം ലൈംഗിക അതിക്രമവും പ്രണയ നൈരാശ്യവുമാണെന്നാണ് ഡിജിപി ആർ. ശ്രീലേഖ അധ്യക്ഷയായ സമിതിയുടെ കണ്ടെത്തൽ.
ജീവനൊടുക്കിയത് 158 കുട്ടികള്‍; ആശങ്കയായി പഠന റിപ്പോര്‍ട്ട്
15 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ആത്മഹത്യ ചെയ്ത 148 പേർ. ഇതിൽ 71 പേരും പെൺകുട്ടികളാണ്. ആത്മഹത്യചെയ്ത 158 ൽ 132 പേരും അണു കുടുംബങ്ങളിൽ നിന്നുള്ളവരാണ്. മാതാപിതാക്കൾ അടക്കമുള്ളവർ ശകാരിച്ചതിനാണ് കൂടുതൽ പേരും ജീവനൊടുക്കിയത്. 41 ശതമാനം കുട്ടികൾ ജീവിതം അവസാനിപ്പിച്ചതിൻ്റെ കാരണം കണ്ടെത്താൻ സാധിച്ചിട്ടുമില്ല. ലോക്ക് ഡൗൺ കാലത്ത് മാത്രം 173 കുട്ടികൾ ആത്മഹത്യ ചെയ്തുവെന്ന പൊലീസിൻ്റെ കണക്കുകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.