തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്‍മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ സേവിക്കാന്‍ ദീര്‍ഘായുസും ആരോഗ്യവും ഉണ്ടാകട്ടെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആശംസ. ട്വിറ്ററിലൂടെയാണ് എഴുപത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി ആശംസയറിയിച്ചത്.
പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ ഒക്ടോബര്‍ 7 വരെ നീണ്ട് നില്‍ക്കുന്ന വിപുലമായ പരിപാടികളാണ് ബിജെപി ആവിഷ്ക്കരിച്ചിരിക്കുന്നത്. സേവാ സമര്‍പ്പണ്‍ അഭിയാന്‍ എന്ന പേരിലാണ് ആഘോഷങ്ങള്‍ നടക്കുക. ആരാധനാലയങ്ങളില്‍ ഇന്ന് പ്രധാനമന്ത്രിക്ക് വേണ്ടി പ്രാര്‍ത്ഥനകളും പൂജകളും നടത്തും.