കേരളം

kerala

ETV Bharat / city

സ്ത്രീധനം നൽകിയുള്ള വിവാഹങ്ങളെ ഒറ്റപ്പെടുത്തണമെന്ന് മുഖ്യമന്ത്രി - pinarayi vijayan latest news

'സാമൂഹികമായി ഒറ്റപ്പെടുത്തേണ്ട ഒന്നാണ് സ്ത്രീധനം. യുവജനത സ്ത്രീധനം വേണ്ട എന്ന നിലപാടെടുക്കണം.'

മുഖ്യമന്ത്രി സ്‌ത്രീധനം വാര്‍ത്ത  മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത  മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ത്രീധനം വാര്‍ത്ത  സ്ത്രീധന വിവാഹം മുഖ്യമന്ത്രി വാര്‍ത്ത  സ്ത്രീധന വിവാഹം ഒറ്റപ്പെടുത്തണം വാര്‍ത്ത  സ്ത്രീധനം മുഖ്യമന്ത്രി വാര്‍ത്ത  pinarayi vijayan shuns dowry marriages news  pinarayi vijayan latest news  kerala cm against dowry marriages news
സ്ത്രീധനം നൽകിയുള്ള വിവാഹങ്ങളെ ഒറ്റപ്പെടുത്തണമെന്ന് മുഖ്യമന്ത്രി

By

Published : Aug 11, 2021, 1:17 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീധനം നൽകിയുള്ള വിവാഹങ്ങളെ ഒറ്റപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. ജനപ്രതിനിധികൾ ഇത്തരം വിവാഹങ്ങളിൽ പങ്കെടുക്കരുതെന്നും ഇതുമായി ബന്ധപ്പെട്ട് ബോധവത്കരണം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹികമായി ഒറ്റപ്പെടുത്തേണ്ട ഒന്നാണ് സ്ത്രീധനം. യുവജനത സ്ത്രീധനം വേണ്ട എന്ന നിലപാടെടുക്കണം. ഇതിനായി ബോധവത്കരണം നൽകും. ഒരു പ്രത്യേക ഘട്ടത്തിൽ പ്രശ്‌നങ്ങളില്‍ എത്തുമ്പോൾ മാത്രമാണ് പരാതി ഉയർന്ന് വരുന്നത്. ഇത് ഒഴിവാക്കണമെന്നും പരാതികളിൽ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also read: പൂവാലന്മാര്‍ ജാഗ്രതൈ...!!! കടുത്ത നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇത്തരമൊരു നിർദേശം ജനപ്രതിനിധികൾക്ക് മുന്നിൽ വച്ചിട്ടുണ്ട്. ഇത് മാതൃകാപരമാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

ABOUT THE AUTHOR

...view details