ആരോഗ്യമന്ത്രിയായി വീണ ജോര്‍ജ്, ധനവകുപ്പ് ബാലഗോപാലിന്; മന്ത്രിമാര്‍ ഇവരൊക്കെ
12:23 May 19
പൊതുമരാമത്ത് - ടൂറിസം വകുപ്പുകള്‍ മുഹമ്മദ് റിയാസിന്
തിരുവനന്തപുരം :രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്കുള്ള വകുപ്പുകളില്‍ തീരുമാനമായി. ധനമന്ത്രി സ്ഥാനം കെ.എന്‍.ബാലഗോപാലിനാണ്. കെ.കെ ശൈലജയ്‌ക്ക് പിൻഗാമിയായി വീണ്ടും വനിതയെയാണ് സിപിഎം ചുമതലപ്പെടുത്തിയിരിക്കുന്നത്. വീണ ജോര്‍ജ് ആരോഗ്യമന്ത്രിയാകും. വ്യവസായ വകുപ്പ് പി.രാജീവിനും, എം.വി.ഗോവിന്ദന് തദ്ദേശസ്വയംഭരണ വകുപ്പും, എക്സൈസുമാണ് നല്‍കിയിരിക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ ചുമതല വി. ശിവൻകുട്ടിക്ക് നല്‍കി. ആർ ബിന്ദുവിന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ ചുമതലയും നൽകിയിട്ടുണ്ട്.
ദീര്‍ഘനാളുകള്‍ക്കു ശേഷമാണ് ദേവസ്വം വകുപ്പിന്‍റെ ചുമതലയിലേക്ക് പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ വരുന്നത്. മുന്‍ പട്ടികജാതി, പട്ടിക വര്‍ഗമന്ത്രിയും മുന്‍ സ്പീക്കറും ചേലക്കരയില്‍ നിന്നുള്ള എം.എല്‍.എയുമായ കെ.രാധാകൃഷ്ണനാണ് പുതിയ ദേവസ്വം മന്ത്രി. പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമവും അദ്ദേഹത്തിന് തന്നെ. സിപിഐ കൈകാര്യം ചെയ്തിരുന്ന വനം അവര്‍ എന്‍സിപിക്ക് വിട്ടുനല്‍കി. എ.കെ.ശശീന്ദ്രനാണ് ഈ വകുപ്പിന്‍റെ മന്ത്രി. മുന്‍പ് സിപിഎം കൈകാര്യം ചെയ്തിരുന്ന വൈദ്യുതി വകുപ്പ് ജനതാദള്‍ എസ്സിനാണ്. ഗതാഗതം ജനാധിപത്യ കേരള കോണ്‍ഗ്രസും കയ്യാളും.
മന്ത്രിമാർ ഇവരൊക്കെ:
സിപിഎം
- എം.വി.ഗോവിന്ദന്‍- തദ്ദേശം, എക്‌സൈസ്
- കെ.എന്‍.ബാലഗോപാല്‍-ധനകാര്യം
- പി.രാജീവ്-വ്യവസായം
- വി.ശിവന്‍കുട്ടി-പൊതു വിദ്യാഭ്യാസം, തൊഴില്‍
- ഡോ.ആര്‍.ബിന്ദു-ഉന്നത വിദ്യാഭ്യാസം
- വീണാ ജോര്‍ജ്- ആരോഗ്യം
- വി.എന്‍. വാസവന്‍-സഹകരണം, രജിസ്‌ട്രേഷന്‍
- കെ.രാധാകൃഷ്ണന്‍-ദേവസ്വം, പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമം
- സജി ചെറിയാന്‍-ഫിഷറീസ്, സാംസ്‌കാരികം
- പി.എ.മുഹമ്മദ് റിയാസ്-പൊതുമരാമത്ത്, ടൂറിസം
- വി.അബ്ദുറഹ്മാന്‍-ന്യൂനപക്ഷ ക്ഷേമം, വഖഫ്, പ്രവാസികാര്യം
സിപിഐ
- കെ.രാജന്‍-റവന്യൂ, ഹൗസിങ്
- പി.പ്രസാദ്-കൃഷി
- ജി.ആര്‍.അനില്‍-ഭക്ഷ്യം, പൊതു വിതരണം
- ജെ.ചിഞ്ചുറാണി-മൃഗസംരക്ഷണം, ക്ഷീര വികസനം, മൃഗശാല
ജനതാദള്‍-എസ്
- കെ.കൃഷ്ണന്‍കുട്ടി-വൈദ്യുതി
ഐ.എന്‍.എല്‍
- അഹമ്മദ് ദേവര്‍കോവില്‍-തുറമുഖം, പുരാവസ്തു, മ്യൂസിയം
കേരള കോണ്‍ഗ്രസ് (എം)
- റോഷി അഗസ്റ്റിന്‍-ജലവിഭവം
ജനാധിപത്യ കേരള കോണ്‍ഗ്രസ്
- ആന്‍റണി രാജു-ഗതാഗതം
എന്‍സിപി
- എ.കെ.ശശീന്ദ്രന്‍-വനം