കേരളം

kerala

ETV Bharat / city

വൈന്‍ ഉത്പാദക യൂണിറ്റുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ മന്ത്രിസഭാ തീരുമാനം - കേരള കാർഷിക സർവകലാശ ലേറ്റസ്റ്റ് ന്യൂസ്

കേരള കാർഷിക സർവകലാശാല സമർപ്പിച്ച റിപ്പോർട്ടാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്

വൈന്‍ ഉല്‍പാദന യൂണിറ്റുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ മന്ത്രിസഭ തീരുമാനം

By

Published : Oct 23, 2019, 5:33 PM IST

തിരുവനന്തപുരം: പഴങ്ങളിൽ നിന്നും ധാന്യങ്ങളിൽ നിന്നും വൈൻ ഉത്പാദക യൂണിറ്റുകള്‍ക്ക് അബ്‌കാരി നിയമങ്ങള്‍ക്ക് അനുസൃതമായി ലൈസന്‍സ് നല്‍കാന്‍ തീരുമാനം. ഇത് സംബന്ധിച്ച് കേരള കാർഷിക സർവകലാശാല സമർപ്പിച്ച റിപ്പോർട്ട് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു. ചക്ക, കശുമാങ്ങ, വാഴപ്പഴം മുതലായ പഴങ്ങളില്‍ നിന്നും കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം, വൈന്‍ തുടങ്ങിയ പാനീയങ്ങള്‍ ഉത്പാദിപ്പിക്കാനും തീരുമാനമായി. നിയമസഭാ സബ്‌ജക്‌ട് കമിറ്റിയുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് കാര്‍ഷിക സര്‍വകലാശാല ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. ഇതനുസരിച്ച് പഴവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയില്‍ നിന്ന് വൈന്‍ ഉല്‍പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് അബ്‌കാരി നിയമങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും ലൈസന്‍സ് നല്‍കുക. ഇതിനായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഭേദഗതി വരുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ABOUT THE AUTHOR

...view details