തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവുവന്ന 42 തദ്ദേശ വാര്‍ഡുകളില്‍ മെയ് 17ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഏപ്രില്‍ 20ന് പുറപ്പെടുവിക്കും. ഏപ്രില്‍ 27 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.
സൂക്ഷമ പരിശോധന ഏപ്രില്‍ 28ന് നടത്തും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 30 ആണ്. മെയ് 17ന് രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 മണി വരെ വോട്ടെടുപ്പും മെയ് 18ന് വോട്ടെണ്ണലും നടക്കും. കണ്ണൂരില്‍ സമാപിച്ച 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് വിജയിച്ചതിന്‍റെ ആത്മവിശ്വാസത്തില്‍ കളത്തിലിറങ്ങുന്ന സിപിഎം നേതൃത്വം നല്‍കുന്ന ഇടത് മുന്നണിക്കെതിരെ, കെ റെയില്‍ വിരുദ്ധ പ്രക്ഷോഭം മുന്‍നിര്‍ത്തിയായിരിക്കും യുഡിഎഫും എന്‍ഡിഎയും പ്രചാരണം നടത്തുക. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകള്‍/ ഡിവിഷനുകള്‍ ജില്ല അടിസ്ഥാനത്തില്‍-
തിരുവനന്തപുരം: അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ കണ്ണറവിള, പൂവാര്‍ ഗ്രമപഞ്ചായത്തിലെ അരശുംമൂട്, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ മരുതിക്കുന്ന്, കല്ലറ ഗ്രാമപഞ്ചായത്തിലെ കൊടിതൂക്കിയകുന്ന്
കൊല്ലം: വെളിയം ഗ്രാമപഞ്ചായത്തിലെ കളപ്പില, വെലിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മുളയറച്ചാല്‍, ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ ക്ലാപ്പന കിഴക്ക്, പെരിനാട് ഗ്രാമപഞ്ചായത്തിലെ നാന്തിരിക്കല്‍, ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ കഴുതുരുട്ടി, ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ സംഗമം
പത്തനംതിട്ട: കോന്നി ഗ്രാമപഞ്ചായത്തിലെ ചിറ്റൂര്‍, കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ വൃന്ദാവനം, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ ഈട്ടിച്ചുവട്
ആലപ്പുഴ: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ മണയ്ക്കാട്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പെരുന്തുരുത്ത്
കോട്ടയം: ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റിയിലെ അമ്പലം