തിരുവനന്തപുരം: ടൂറിസം മേഖല വികസനത്തിന് 320 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതില്‍ 63 കോടി രൂപ മാര്‍ക്കറ്റിങ്ങിന് വേണ്ടിയാണ് ഉപയോഗിക്കുക. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പദ്ധതിയായ കേരള ബോട്ട് ലീഗ് വന്‍ വിജയമായിരുന്നുവെന്നും 20 കോടി രൂപ ബോട്ട് ലീഗിന് അനുവദിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. ദേശീയ ജലപാതയുടെ വരവോടെ മലബാറിലെ ടൂറിസം മേഖലയ്‌ക്ക് കുതിച്ച് ചാട്ടമുണ്ടാകും. ചൈനയുടെ സില്‍ക്ക് റൂട്ടിന് സമാനമായി സംസ്ഥാനത്ത് സ്‌പൈസ് റൂട്ടിന് രൂപം നല്‍കുമെന്നും യുനൈസ്‌കോ പദ്ധതിക്ക് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു. 2019-ൽ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 18.5 ശതമാനത്തിന്‍റെയും വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 8.24 ശതമാനത്തിന്‍റെയും വളർച്ച കൈവരിച്ചിട്ടുണ്ട്.
ടൂറിസത്തിന് 320 കോടി - തോമസ് ഐസക്ക് വാര്‍ത്ത
ചൈനയുടെ സില്‍ക്ക് റൂട്ടിന് സമാനമായി സംസ്ഥാനത്ത് സ്‌പൈസ് റൂട്ടിന് രൂപം നല്‍കുമെന്ന് തോമസ് ഐസക്ക് വ്യക്‌തമാക്കി
ടൂറിസത്തിന് 320 കോടി
മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍
- മുസിരിസ് പൈതൃക പദ്ധതി 2020-21ല്‍ കമ്മീഷന്‍ ചെയ്യും.
- ആലപ്പുഴയെ പൈതൃക നഗരമാക്കും ജില്ലയില്‍ 12 മ്യൂസിയങ്ങള്‍ നിര്‍മിക്കും
- പൗരാണിക ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ 5 കോടി
- ട്രാവന്‍കൂര്‍ ഹെറിട്ടേജ് പദ്ധതിക്ക് പത്ത് കോടി
- ജൈവ ടൂറിസത്തിന് അഞ്ച് കോടി
- 15 പൗരാണിക കെട്ടിടങ്ങള്‍ പുനരുദ്ധരിക്കും
- തത്വമസി ഹെറിട്ടേജ് ടൂറിസം പദ്ധതി നടപ്പാക്കും
Last Updated : Feb 7, 2020, 2:51 PM IST