കേരളം

kerala

By

Published : Feb 7, 2020, 1:57 PM IST

Updated : Feb 7, 2020, 2:57 PM IST

ETV Bharat / city

ഇടുക്കിക്ക് ആയിരം കോടിയുടെ പാക്കേജ്

പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി, വിദ്യാഭ്യാസ മേഖലയ്‌ക്ക് 100 കോടി, കുടിവെള്ളത്തിന് 80 കോടി, ആരോഗ്യ മേഖലയ്‌ക്ക് 70 കോടി, കായിക മേഖലയ്‌ക്ക് 40കോടി, ജൈവ കൃഷി പ്രോല്‍സാഹിപ്പിക്കാന്‍  200 കോടി രൂപ തുടങ്ങിയ രീതിയിലാണ് തുക വിഭജിച്ചിരിക്കുന്നത്.

Kerala budget news  Thousand crore Package for Idukki  idukki news  ഇടുക്കി പാക്കേജ്  കേരള ബജറ്റ്
ഇടുക്കിക്ക് ആയിരം കോടിയുടെ പാക്കേജ്

ഇടുക്കി: കൃഷി, മണ്ണ്, ജലം എന്നിവയുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി 1000 കോടി രൂപയാണ് ഇടുക്കി ജില്ലക്കായി സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉറപ്പുവരുത്തി തേയില, കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധവിളകളുടെയും മറ്റ് വിളകളുടെയും ഉല്‍പാദനവും, ഉല്‍പാദനക്ഷമതയും ഉയര്‍ത്തുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ധനവുകൂടി ലക്ഷ്യമാക്കി കൊണ്ടുള്ള വികസനതന്ത്രമാണ് ഇടുക്കിക്ക് അടിസ്ഥാനപരമായി വേണ്ടതെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു.

ഇടുക്കിക്ക് ആയിരം കോടിയുടെ പാക്കേജ്

ഇടുക്കി പാക്കേജിലെ പ്രധാന പ്രഖ്യാപനങ്ങള്‍

  • പൊതുമരാമത്ത് നിര്‍മാണങ്ങള്‍ക്കായി 100 കോടി രൂപ
  • കൃഷി ഭൂമിയിലെ നഷ്ടപ്പെട്ട പോഷകമൂലകങ്ങളും ജൈവാംശങ്ങളും വീണ്ടെടുക്കുന്നതിന് മണ്ണ് പരിശോധന നടത്തി പരിഹാര നടപടികള്‍ സ്വീകരിക്കും.
  • വിദ്യാഭ്യാസ മേഖലയ്‌ക്ക് 100 കോടി
  • കുടിവെള്ളത്തിന് 80 കോടി
  • ആരോഗ്യ മേഖലയ്‌ക്ക് 70 കോടി
  • കായിക മേഖലയ്‌ക്ക് 40കോടി
  • ജൈവ കൃഷി പ്രോല്‍സാഹിപ്പിക്കാന്‍ റീബില്‍ഡ് കേരളയില്‍ നിന്ന് 200 കോടി രൂപ ലഭ്യമാക്കും.
  • പ്രാദേശിക ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ് പ്ലാന്‍റ്, ശുചിത്വജലസംരക്ഷണ പരിപാടി, മരം നടല്‍ ക്യാമ്പയിന്‍ ഇവയുമായി കൂട്ടിയിണക്കിയുള്ള പരിപാടിപ്രവര്‍ത്തനങ്ങള്‍ക്ക് പത്ത് കോടി
  • കേരളത്തിലെ പ്ലാന്‍റേഷനുകളുടെ അഭിവൃദ്ധിക്കായി പ്രത്യേക ഡയറക്ടറേറ്റ് രൂപീകരിക്കും.
  • തോട്ടം തൊഴിലാളികളുടെ പാര്‍പ്പിട പദ്ധതി ലൈഫ് മിഷന്‍റെ ഭാഗമാക്കും.
  • ടൂറിസം ക്ലസ്റ്ററുകളും സെര്‍ക്യൂട്ടുകളും ആവിഷ്‌കരിക്കും. ഫാം ടൂറിസത്തിന് മുന്‍ഗണന.
  • മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ രണ്ടാം ഘട്ട നിര്‍മാണം നടത്തും. ഇടുക്കി ഡാമിനോട് ചേര്‍ന്ന ടൂറിസം വകുപ്പിന്‍റെ അമിസോണിലെ ടൂറിസം കേന്ദ്രം, ഹൈഡല്‍ ടൂറിസം, എന്നിവയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍.
  • ഇടുക്കിയില്‍ എയര്‍സ്ട്രീപ്പ് സ്ഥാപിക്കും.
  • മെഡിക്കല്‍ കോളജ് നിര്‍മാണം ഊര്‍ജിതമാക്കും.
  • സ്‌പൈസസ് പാര്‍ക്കിന്‍റെ മാംഗോ പാര്‍ക്ക് നിര്‍മാണം ഊര്‍ജിതപ്പെടുത്തും.
  • വട്ടവടയിലെ ശീതകാലവിളകള്‍ക്ക് പ്രത്യേക പരിഗണന നല്‍കും.
Last Updated : Feb 7, 2020, 2:57 PM IST

ABOUT THE AUTHOR

...view details