തിരുവനന്തപുരം: പൊലീസ്, വിജിലന്‍സ് വകുപ്പുകളുടെ ആധുനികവല്‍ക്കരണത്തിനായി 193 കോടി രൂപ വകയിരുത്തി. ഇതിനുപുറമേ സംസ്ഥാന വിഹിതമടക്കം കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ 60 കോടി രൂപയും ലഭിക്കും. ജയില്‍ നവീകരണത്തിനായി 16 കോടി രൂപയും, തടവുകാരുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി 10 കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചു.
ആഭ്യന്തര വകുപ്പിന് 193 കോടി രൂപ - തോമസ് ഐസക് വാര്‍ത്ത
പൊലീസ്, വിജിലന്‍സ്, ഫയര്‍ ഫോഴ്‌സ് വകുപ്പുകള്‍ ആധുനികവല്‍ക്കരിക്കും.
ആഭ്യന്തര വകുപ്പിന് 193 കോടി രൂപ
ഫയര്‍ ഫോഴ്‌സിന് ആധുനിക ഉപകരങ്ങളും, സാങ്കേതിക സൗകര്യങ്ങളും ഉറപ്പാക്കുന്നതിനായി 70 കോടി രൂപ അനുവദിച്ചു. എക്‌സൈസ് വകുപ്പിന് അനുവദിച്ചിരിക്കുന്ന 12 കോടി രൂപയില്‍ അഞ്ച് കോടി ലഹരിവിമുക്ത പരിപാടികള്‍ക്ക് വേണ്ടിയാണ്. മോട്ടോര്‍ വാഹന നികുതി വകുപ്പിനായ അനുവദിച്ച 39 കോടി രൂപയില്‍ ആറ് കോടി രൂപ റോഡ് സുരക്ഷാ നടപടികള്‍ക്കുവേണ്ടിയും വിനിയോഗിക്കും.