തിരുവനന്തപുരം: ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുമെന്ന പ്രഖ്യാപനവുമായി തോമസ് ഐസക്. 20 ലക്ഷം പേര്‍ക്ക് അഞ്ച് വര്‍ഷത്തില്‍ തൊഴില്‍ നല്‍കുക ലക്ഷ്യം. ജോലി നഷ്ടപ്പെട്ട പ്രൊഫഷണലുകള്‍ക്ക് തൊഴില്‍ ഉറപ്പാക്കും. കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 215 കോടി രൂപ അനുവദിച്ചു. കമ്പനികള്‍ക്ക് കേന്ദ്രീകൃതമോ, വികേന്ദ്രീകൃതമോ ആയി ജോലിക്കാരെ തെരഞ്ഞെടുക്കുന്നതിനുളള അവസരം ഒരുക്കും. ഡിസ്‌ക് പ്ലാറ്റ്‌ഫോം വഴി ഡിജിറ്റല്‍ രംഗത്ത് തൊഴില്‍ നല്‍കുമെന്നും 50 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് കെ ഡിസ്‌ക് വഴി പരിശീലനം നല്‍കുമെന്നും പ്രഖ്യാപനം.
കേരളം സമ്പൂർണ ഡിജിറ്റലാകും: കൂടുതല്‍ തൊഴിലവസരങ്ങളെന്നും പ്രഖ്യാപനം
50 ലക്ഷം അഭ്യസ്ത വിദ്യര്‍ക്ക് കെ ഡിസ്‌ക് വഴി പരിശീലനം നല്‍കും. 20 ലക്ഷം പേര്‍ക്ക് അഞ്ച് വര്‍ഷം കൊണ്ട് തൊഴില്‍ നല്‍കുക ലക്ഷ്യമെന്നും തോമസ് ഐസക്.
എല്ലാ വീട്ടിലും ഒരു ലാപ്ടോപ് എങ്കിലും ഉറപ്പാക്കാനും പദ്ധതി. ബിപിഎല്‍ വിഭാഗത്തിന് ലാപ് ടോപ് വാങ്ങാന്‍ 25 ശതമാനം സബ്‌സിഡി നല്‍കും. സംവരണ വിഭാഗത്തിന് സൗജന്യമായിരിക്കും. കെ ഫോണ്‍ ഒന്നാം ഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും. എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും അവസരം ഉണ്ടാകും. സ്ത്രീകള്‍ക്ക് ഡിജിറ്റല്‍ തൊഴില്‍ പരിശീലനം നല്‍കാന്‍ കുടുംബശ്രീക്ക് അഞ്ച് കോടി രൂപയും അനുവദിച്ചു. കൂടാതെ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കുമായി കേരള ഇന്നവേഷന്‍ ചലഞ്ച് പദ്ധതിയും നടത്തും. 40 കോടി രൂപ ചലഞ്ചിനായി ബജറ്റില്‍ വകയിരുത്തി. 25000 രൂപ വീതം 8000 സംഘങ്ങള്‍ക്ക് സമ്മാനം.
സ്റ്റാര്‍ട്ടപ്പുകളുടെ വര്‍ക്ക് ഓഡറിന്‍റെ 90 ശതമാനത്തില്‍ പരമാവധി പത്ത് കോടി രൂപ വരെ പത്ത് ശതമാനം പലിശയ്‌ക്ക് ലഭ്യമാക്കും. ടെക്‌നോപാര്‍ക്ക് വികസനത്തിന് 22 കോടിയും ഇന്‍ഫോപാര്‍ക്കിന് 36 കോടിയും സൈബര്‍പാര്‍ക്കിന് 12 കോടി രൂപയും നീക്കിവെച്ചു. സ്റ്റാര്‍ട്ടപ്പ് വ്യവസായങ്ങള്‍ക്കായി ആറിന കര്‍മ പരിപാടി ആവിഷ്‌കരിച്ചു നഷ്ടമുണ്ടായാല്‍ 50 ശതമാനം സര്‍ക്കാര്‍ വഹിക്കും. ടെക്നോ സിറ്റിയിലും ഇന്‍ഫോ പാര്‍ക്കിലും കിഫ്ബിയുടെ സഹായത്തോടെ 4.6 ലക്ഷം ചതുരശ്ര അടിയുടെ തൊഴില്‍ സമുച്ചയങ്ങള്‍ 2021,2022 ഉദ്ഘാടനം ചെയ്യും.