തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. തിങ്കളാഴ്‌ച മുതല്‍ ബാറുകള്‍ രാവിലെ ഒമ്പത് മണി മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ബിയര്‍, വൈന്‍ പാര്‍ലറുകളുടെയും പ്രവൃത്തി സമയത്തിലും ഇളവ് അനുവദിച്ചിട്ടുണ്ട്.
സമയക്രമത്തില്‍ മാറ്റം വരുത്തിയ സര്‍ക്കാര്‍ ഉത്തരവ് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ഏഴ് മണി വരെയാണ് പ്രവര്‍ത്തന സമയം. നിലവില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം ഏഴ് മണി വരെയാണ് ബാറുകള്‍ പ്രവര്‍ത്തിക്കുന്നത്. ബിവറേജസ് ഔട്ട്ലെറ്റുകളിലെ തിരക്ക് കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.
അതേസമയം, പാഴ്‌സലായി മാത്രമാകും മദ്യവില്‍പ്പന നടത്തുകയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബെവറേജസ് കോര്‍പറേഷന്‍ ബാറുകളുടെ ലാഭവിഹിതം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ജൂണ്‍ 21ന് ബാറുകള്‍ അടച്ചിട്ടിരുന്നു. ലാഭവിഹിതം വര്‍ധിപ്പിക്കുമ്പോഴും റീടെയ്ല്‍ വില ഉയര്‍ത്താന്‍ അനുവാദം നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം.
പിന്നീട് ലോക്ക്ഡൗണ്‍ ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് ബാറുകള്‍ ജൂണ്‍ 28ന് വീണ്ടും തുറന്നു. എന്നാല്‍ ബിയറും വൈനും മാത്രം പാഴ്‌സല്‍ ആയി വിൽപ്പന നടത്താനാണ് ബാറുടമകളുടെ തീരുമാനം.
Also read: ബാറുകള്‍ തുറന്നു ; ബിയറും വൈനും മാത്രം