തിരുവനന്തപുരം: കാര്‍ഷിക മേഖലകള്‍ക്കുള്ള വായ്‌പാ പദ്ധതികളാണ് കേരള ബാങ്ക് മുഖാന്തിരം ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. 2600 കോടി രൂപയാണ് വായ്‌പയായി കാര്‍ഷിക മേഖലയ്ക്ക് ലഭിക്കുക. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നാല് ശതമാനം പലിശ നിരക്കില്‍ നബാര്‍ഡില്‍ നിന്നുള്ള പശ്ചാത്തല സൗകര്യ പുനര്‍ വായ്‌പ കേരള ബാങ്ക് വഴി നല്‍കും. ഇതിനായി 2000 കോടി രൂപ അനുവദിക്കും.
കർഷകര്‍ക്ക് കൂടുതല്‍ വായ്പയുമായി കേരള ബാങ്ക്
2600 കോടി രൂപയാണ് വായ്‌പയായി കാര്‍ഷിക മേഖലയ്ക്ക് ലഭിക്കുക.
കേരള ബാങ്ക് പ്രഖ്യാപനങ്ങള്‍
വിഷരഹിത പച്ചക്കറി സ്റ്റോറുകള്‍ , കുടുംബശ്രീ പച്ചക്കറി വിപണന കേന്ദ്രങ്ങള്‍ എന്നിവ ആരംഭിക്കുന്നതിനായി കേരള ബാങ്ക് വായ്‌പ അനുവദിക്കും. കൃത്യമായ വായ്‌പാ തിരിച്ചടവിന് രണ്ട് മുതല്‍ മൂന്ന് ശതമാനം വരെ സബ്‌സിഡി അനുവദിക്കും.
also read:പുതിയ നികുതി നിര്‍ദേശങ്ങളില്ല
Last Updated : Jun 4, 2021, 12:25 PM IST