കേരളം

kerala

ETV Bharat / city

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം : കേരള നിയമസഭ നാളെ പ്രമേയം പാസാക്കും - pinarayi vijayan resolution lakshadweep news

ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിനെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് കേരള നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെടും.

ലക്ഷദ്വീപ് വിഷയം കേരള നിയമസഭ പ്രമേയം വാര്‍ത്ത  ലക്ഷദ്വീപ് നിയമസഭ പ്രമേയം വാര്‍ത്ത  ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം നിയമസഭ പ്രമേയം വാര്‍ത്ത  ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം കേരള നിയമസഭ വാര്‍ത്ത  ലക്ഷദ്വീപ് വിഷയം പുതിയ മലയാളം വാര്‍ത്ത  ലക്ഷദ്വീപ് പ്രമേയം മുഖ്യമന്ത്രി വാര്‍ത്ത  ലക്ഷദ്വീപ് നിയമസഭ പ്രമേയം നാളെ വാര്‍ത്ത  ലക്ഷദ്വീപ് തിങ്കളാഴ്‌ച പ്രമേയം വാര്‍ത്ത  kerala assembly resolution lakshadweep news  lakshadweep issue assembly resolution news  kerala cm resolution assembly latest news  pinarayi vijayan resolution lakshadweep news  പിണറായി വിജയന്‍ പ്രമേയം ലക്ഷദ്വീപ് വാര്‍ത്ത
ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം : കേരള നിയമസഭ നാളെ പ്രമേയം പാസാക്കും

By

Published : May 30, 2021, 6:00 PM IST

തിരുവനന്തപുരം: ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം അർപ്പിച്ച് കേരള നിയമസഭ പ്രമേയം പാസാക്കും. ദ്വീപ് പ്രശ്‌നത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് നാളെ പ്രമേയം അവതരിപ്പിക്കുക. ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും ദ്വീപ് ജനതയുടെ ആശങ്ക അടിയന്തരമായി പരിഹരിക്കണമെന്നും കേരള നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെടും. പ്രത്യേക പ്രമേയത്തെ പ്രതിപക്ഷവും അനുകൂലിക്കും.

Read more: 'ലക്ഷദ്വീപുകാര്‍ സഹോദരങ്ങള്‍';നിയമസഭ പൊതു പ്രമേയം അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി

അതേ സമയം, ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ നാളെ തുടക്കമിടും. ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത നന്ദിപ്രമേയ ചർച്ച ആരംഭിക്കുന്നത്. പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവന്നില്ലെങ്കിൽ ലക്ഷദ്വീപ് പ്രമേയത്തോടെയാകും നാളെ സഭ നടപടികള്‍ തുടങ്ങുക.

ABOUT THE AUTHOR

...view details