തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി തള്ളിയ സുപ്രീം കോടതി ഉത്തരവിൽ നിലപാട് വ്യക്തമാക്കാതെ കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി. സുപ്രീംകോടതി വിധിപ്രകാരം കാര്യങ്ങൾ മുന്നോട്ടു പോകട്ടെയെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.
'സുപ്രീംകോടതി വിധിപ്രകാരം കാര്യങ്ങൾ മുന്നോട്ടു പോകട്ടെ': ജോസ് കെ മാണി - assembly ruckus case jose k mani news
'കേരള കോൺഗ്രസിന്‍റെ നിലപാട് സംബന്ധിച്ച് പലതവണ ചർച്ച ചെയ്‌തതാണ്'
'സുപ്രീംകോടതി വിധിപ്രകാരം കാര്യങ്ങൾ മുന്നോട്ടു പോകട്ടെ': ജോസ് കെ മാണി
തെറ്റും ശരിയും സംബന്ധിച്ച് പ്രതികരിക്കുന്നില്ല. കേരള കോൺഗ്രസിന്‍റെ നിലപാട് സംബന്ധിച്ച് പലതവണ ചർച്ച ചെയ്‌തതാണ്. മന്ത്രി ശിവൻകുട്ടിയുടെ രാജി സംബന്ധിച്ച് അദ്ദേഹം തന്നെ മറുപടി പറഞ്ഞിട്ടുണ്ടല്ലോ എന്നും വിചാരണ നടക്കട്ടെയെന്നും ജോസ് കെ മാണി പറഞ്ഞു. നിയമസഭയിലെ എംഎൽഎമാരുടെ പരിരക്ഷ സംബന്ധിച്ച് ചർച്ച ചെയ്യേണ്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also read:'വിചാരണ കോടതിയിൽ നിരപരാധിത്വം തെളിയിക്കും': മന്ത്രി വി ശിവന്‍കുട്ടി