കേരളം

kerala

ETV Bharat / city

നിയമസഭ സമ്മേളനം ഈ മാസം 24ന് ചേരും - kerala assembly in august 24

ധനബിൽ പാസാക്കാനായാണ് നിയമസഭാ സമ്മേളനം ചേരുക. ഒഴിവു വന്ന സീറ്റുകളിലേക്കുള്ള രാജ്യസഭ തെരഞ്ഞെടുപ്പും ഈ മാസം 24ന് നടക്കും.

നിയമസഭ സമ്മേളനം  മന്ത്രിസഭ യോഗം തീരുമാനം  രാജ്യസഭ തെരഞ്ഞെടുപ്പ് 2020  ധനബിൽ പാസാക്കാന്‍ നിയമസഭ സമ്മേളനം  assembly session2020  kerala assembly in august 24  cabinet on assembly session
നിയമസഭ സമ്മേളനം ഈ മാസം 24ന് ചേരും

By

Published : Aug 12, 2020, 5:13 PM IST

തിരുവനന്തപുരം: നിയമസഭ സമ്മേളനം ഈ മാസം 24ന് വിളിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച് മന്ത്രിസഭ ഗവർണറോട് ശിപാര്‍ശ ചെയ്തു. ധനബിൽ പാസാക്കാനായാണ് നിയമസഭാ സമ്മേളനം ചേരുക. കേരളത്തിൽ നിന്നും ഒഴിവുവരുന്ന രാജ്യസഭ സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന അതേ ദിവസം തന്നെ സഭാ നടപടികൾ കൂടി നടത്താനാണ് സർക്കാർ തീരുമാനം.

നേരത്തെ ധനബിൽ പാസാക്കാനായി ജൂലൈ 27 ന് നിയമസഭാ സമ്മേളനം ചേരാൻ തീരുമാനിച്ചിരുന്നു. എന്നാൽ കൊവിഡ് രോഗവ്യാപനം വർധിച്ച സാഹചര്യത്തിൽ തീരുമാനം പിന്‍വലിച്ചിരുന്നു.

ABOUT THE AUTHOR

...view details