തിരുവനന്തപുരം: മെയ് 2ന് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകാന്‍ വൈകിയേക്കുമെന്ന് സൂചന. തപാല്‍ വോട്ടുകളുടെ ആധിക്യവും കൊവിഡ് പ്രോട്ടോക്കോള്‍ മൂലം മേശകളുടെ എണ്ണം കുറയ്ക്കുന്നതുമാണ് കാരണം. രാവിലെ 8ന് ആദ്യം എണ്ണുക തപാല്‍ വോട്ടുകളാണ്. കഴിഞ്ഞ തവണ രണ്ടു ലക്ഷത്തോളം തപാല്‍ വോട്ടുകളായിരുന്നെങ്കില്‍ ഇക്കുറി അത് ഏഴ് ലക്ഷത്തോളമായിട്ടുണ്ട്. ഇത്രയും വോട്ടുകള്‍ എണ്ണിത്തീര്‍ക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരും.
വെല്ലുവിളിയായി തപാല്‍ വോട്ടും കൊവിഡും ; വോട്ടെണ്ണല്‍ വൈകിയേക്കും - covid protocol postal vote
ഇത്തവണ ഏഴ് ലക്ഷത്തോളം തപാല്‍ വോട്ടുകളാണ് എണ്ണേണ്ടത്. കൂടാതെ വോട്ടെണ്ണുന്നതിനായി ഒരു ഹാളില്‍ ഏഴ് മേശകള്‍ മാത്രമാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതും അന്തിമ ഫലം വരുന്നത് വൈകിപ്പിക്കുമെന്നാണ് സൂചന.
വോട്ടെണ്ണല്‍ വൈകിയേക്കും
കഴിഞ്ഞ തവണ ഒരു വോട്ടെണ്ണല്‍ ഹാളില്‍ 15 മേശകളാണ് സജ്ജീകരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ അത് ഏഴാക്കി കുറച്ചിട്ടുണ്ട്. അതും അന്തിമ ഫലം വരുന്നത് മന്ദഗതിയിലാക്കും. ഉച്ചയോടെ ഫലം അറിയാനാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിട്ടുണ്ടെങ്കിലും അതിലും വൈകുമെന്നാണ് സൂചന.