തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് മഹാനവമി- വിജയദശമി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് ആശംസകൾ അറിയിച്ചത്. വറുതിയിൽ നിന്നും അനീതിയിൽ നിന്നും വിമോചിതമായ സമൂഹ സൃഷ്‌ടിക്കുള്ള ആയുധമാണ് അറിവ് എന്ന് മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.
അനീതിയിൽ നിന്നും വിമോചിതമായ സമൂഹ സൃഷ്‌ടിക്കുള്ള ആയുധമാണ് അറിവ്; വിജയദശമി ആശംസയുമായി മുഖ്യമന്ത്രി - പിണറായി വിജയന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്
മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് വിജയദശമി ആശംസകൾ അറിയിച്ചത്
അനീതിയിൽ നിന്നും വിമോചിതമായ സമൂഹ സൃഷ്‌ടിക്കുള്ള ആയുധമാണ് അറിവ്; വിജയദശമി ആശംസയുമായി മുഖ്യമന്ത്രി
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:വറുതിയിൽ നിന്നും അനീതിയിൽ നിന്നും വിമോചിതമായ സമൂഹ സൃഷ്‌ടിക്കുള്ള ആയുധമാണ് അറിവ്. ആ സന്ദേശമാണ് മഹാനവമി ആഘോഷം നമുക്ക് പകരുന്നത്. അത് ഉൾക്കൊണ്ട് നന്മയും സമത്വവും നിറഞ്ഞ നാളേയ്ക്കായി കൈകോർക്കാം. ഏവർക്കും ഹൃദയം നിറഞ്ഞ മഹാനവമി, വിജയദശമി ആശംസകൾ. മുഖ്യമന്ത്രി കുറിച്ചു.