കേരളം

kerala

ETV Bharat / city

പ്രതിഷേധം ഫലിച്ചു ; കഴക്കൂട്ടം - കാരോട് ബൈപ്പാസിൽ ടോള്‍ പിരിവ് നിര്‍ത്തി

പണി തീരാത്ത റോഡിൽ ടോൾ പിരിക്കുന്നതിനെതിരെ കോൺഗ്രസും ഇടതുപാർട്ടികളും പ്രതിഷേധിച്ചിരുന്നു.

കഴക്കൂട്ടം- കാരോട് ബൈപ്പാസ്  ടോൾ പിരിവ്  ദേശീയ പാതാ അതോറിറ്റി  കഴക്കൂട്ടം- കാരോട് ബൈപ്പാസ് ടോൾ പിരിവ്  കോൺഗ്രസ്  KAZHAKOOTTAM KARAODU BYPASS TOLL ISSUE  കഴക്കൂട്ടം- കാരോട് ബൈപ്പാസിൽ തത്കാലം ടോൾ പിരിവ് ഉണ്ടാകില്ല
പ്രതിഷേധം ഫലിച്ചു; കഴക്കൂട്ടം- കാരോട് ബൈപ്പാസിൽ തത്കാലം ടോൾ പിരിവ് ഉണ്ടാകില്ല

By

Published : Aug 18, 2021, 7:40 PM IST

തിരുവനന്തപുരം : കഴക്കൂട്ടം- കാരോട് ബൈപ്പാസിൽ ടോൾ പിരിവ് ആരംഭിക്കാനുള്ള നീക്കം നിർത്തിവച്ചു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ തത്കാലം ടോൾ പിരിക്കേണ്ടതില്ലെന്ന് ദേശീയ പാതാ അതോറിറ്റി നിർദേശിക്കുകയായിരുന്നു. പണി തീരാത്ത റോഡിൽ ടോൾ പിരിക്കുന്നതിനെതിരെ കോൺഗ്രസും ഇടതുപാർട്ടികളും പ്രതിഷേധം നടത്തിവരികയായിരുന്നു.

വ്യാഴാഴ്‌ച മുതൽ ടോൾ പിരിവ് ആരംഭിക്കാനായിരുന്നു നേരത്തേ തീരുമാനം. ബുധനാഴ്‌ച ട്രയലിനായി ജീവനക്കാരെയും കരാറുകാർ നിയോഗിച്ചു. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ കോവളം എം.എൽ.എ എ വിൻസന്‍റിന്‍റെ നേതൃത്വത്തിൽ തിരുവല്ലം ടോൾ പ്ലാസായിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ALSO READ:കഴക്കൂട്ടം - കാരോട് ടോൾ പ്ലാസയിൽ അമിത ടോള്‍; പ്രതിഷേധം ശക്തം

ഇതിനുപിന്നാലെ കൊവിഡ് കാലത്ത് ടോൾ പിരിവ് നടത്തുന്നതിനെതിരെ സി.പി.എം, സി.പി.ഐ എന്നീ പാർട്ടികളും രംഗത്തെത്തി. വ്യാഴാഴ്‌ച ബിജെപി ഒഴികെയുള്ള പാർട്ടികൾ സംയുക്ത സമരം ആരംഭിക്കാനിരിക്കെയാണ് ദേശീയപാതാവിഭാഗത്തിന്‍റെ പിന്മാറ്റം.

ABOUT THE AUTHOR

...view details