കേരളം

kerala

ETV Bharat / city

മെഡിക്കല്‍ സ്റ്റോര്‍ ഉടമയെ മര്‍ദിച്ച എസ്.ഐയെ സ്ഥലം മാറ്റി - kazhakkottam si attacked medical store owner

എസ് ഐ സന്തോഷിനെ സിറ്റി കൺട്രാൾ റൂമിലേക്കാണ് സ്ഥലം മാറ്റിയത്

കഴക്കൂട്ടം മേനംകുളത്ത് മെഡിക്കൽ സ്റ്റോർ  കഴക്കൂട്ടം മെഡിക്കല്‍ സ്റ്റോറില്‍ മര്‍ദനം  മെഡിക്കൽ സ്റ്റോർ ഉടമക്ക് എസ്.ഐയുടെ മര്‍ദനം  കഴക്കൂട്ടം അസിസ്റ്റന്‍റ് കമ്മീഷണർ  kazhakkottam si attacked medical store owner  medical store kazhakkootam news
മെഡിക്കല്‍ സ്റ്റോര്‍ ഉടമ

By

Published : May 18, 2020, 3:13 PM IST

Updated : May 18, 2020, 3:28 PM IST

തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളത്ത് മെഡിക്കൽ സ്റ്റോർ ഉടമക്ക് നേരെ കഴക്കൂട്ടം എസ്.ഐയുടെ അതിക്രമം. ജനസേവ മെഡിക്കൽ സ്റ്റോർ ഉടമ ശ്രീലാലിനെയാണ് എസ്.ഐ സന്തോഷ് കടയിൽ കയറി ആക്രമിച്ചത്. ഇന്നലെ രാത്രി എട്ട് മണിക്കാണ് സംഭവം. മര്‍ദന ദൃശ്യങ്ങള്‍ കടയില്‍ സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവം വിവാദമായതോടെ ജില്ലാ പൊലീസ് മേധാവി ഇയാള്‍ക്കെതിരെ നടപടിയെടുത്തു. എസ് ഐ സന്തോഷിനെ സിറ്റി കൺട്രാൾ റൂമിലേക്കാണ് സ്ഥലം മാറ്റിയത്. മെഡിക്കല്‍ സ്റ്റോര്‍ ഉടമയുടെ പരാതിയിലാണ് നടപടി.

മാസ്ക് ധരിച്ചില്ലെന്ന് ആരോപിച്ച് മെഡിക്കല്‍ സ്റ്റോര്‍ ഉടമയെ എസ്.ഐ മര്‍ദിച്ചു

മാസ്‌ക് ധരിക്കാത്തതിന് പരാതിക്കാരനെ താക്കീത് ചെയ്യുകയായിരുന്നു എന്നാണ് എസ്.ഐയുടെ വിശദീകരണം. എന്നാല്‍ കടയുടമ മാസ്‌ക് ധരിച്ചിരിക്കുന്നതും എസ്.ഐ മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഇന്നലെ രോഗികൾക്ക് സൗജന്യമായി മരുന്ന് എത്തിക്കാൻ പോയ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ വാഹനം തടഞ്ഞു നിർത്തി എസ്.ഐ സന്തോഷ് മര്‍ദിച്ചിരുന്നു. പരിക്കേറ്റ സുഹൈൽ ഷാജഹാൻ ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയും സിറ്റി പൊലീസ് കമ്മിഷണറിന് പരാതി നല്‍കുകയും ചെയ്തു. ഇരുവരുടേയും പരാതികള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് കഴക്കൂട്ടം അസിസ്റ്റന്‍റ് കമ്മിഷണർ അനിൽകുമാർ പറഞ്ഞു

Last Updated : May 18, 2020, 3:28 PM IST

ABOUT THE AUTHOR

...view details