തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. 16 ഉദ്യോഗസ്ഥര്‍ക്കാണ് സസ്‌പെന്‍ഷന്‍. ക്രമക്കേട് കണ്ടെത്തിയിട്ടും തടയാന്‍ ശ്രമിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്. തട്ടിപ്പുകളെ കുറിച്ച് പരിശോധിക്കാന്‍ സഹകരണ വകുപ്പ് നിയോഗിച്ച ഉന്നതതല സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഓഡിറ്റ് ജനറല്‍ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തത്.
READ MORE:സഹകരണ ബാങ്ക് തട്ടിപ്പ്; കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്ന് വിഎന്‍ വാസവന്‍
2014-15 സാമ്പത്തിക വര്‍ഷത്തിലാണ് ബാങ്കില്‍ ആദ്യമായി ക്രമക്കേട് കണ്ടെത്തിയത്. എന്നാല്‍ തട്ടിപ്പ് കണ്ടെത്തിയിട്ടും ഇതു തടയാന്‍ ഉദ്യോഗസ്ഥര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തൃശൂരിന്‍റെ ചുമതലയുള്ള ജോയിന്‍റ് രജിസ്ട്രാര്‍,ജോയിന്‍റ് ഡയറക്ടര്‍, അഡീഷണല്‍ രജിസ്ട്രാര്‍ തുടങ്ങിയ ഉന്നത പദവിയിലുള്ളവര്‍ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. ഉന്നതതല സമിതി ചൊവ്വാഴ്‌ചയാണ് സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.