കേരളം

kerala

ETV Bharat / city

കരമന കേസന്വേഷണത്തിന് പുതിയ സംഘം - കരമന കേസ്

പത്ത് പേരടങ്ങുന്ന പുതിയ സംഘം ഭൂമി തട്ടിപ്പും, കൊലപാതകങ്ങളും രണ്ട് കേസുകളായെടുത്ത് അന്വേഷിക്കും

കരമന കേസ് : അന്വേഷണത്തിന് പുതിയ സംഘം

By

Published : Oct 28, 2019, 12:20 PM IST

Updated : Oct 28, 2019, 1:39 PM IST

തിരുവനന്തപുരം: കരമനയിലെ കൊലപാതകങ്ങളും, ഭൂമി തട്ടിപ്പും അന്വേഷിക്കാന്‍ പുതിയ അന്വേഷസംഘത്തെ രൂപീകരിച്ചു. ഡി.സി.പി മുഹമ്മദ് ആസിഫിന്‍റെ നേതൃത്വത്തിൽ പത്തുപേരടങ്ങുന്ന സംഘമായിരിക്കും ഇതി കേസന്വേഷിക്കുക. ഭൂമിതട്ടിപ്പും കൊലപാതകങ്ങളും പ്രത്യേകം കേസുകളായി അന്വേഷിക്കാനും തീരുമാനമായിട്ടുണ്ട്. നേരത്തെ സ്വത്ത് തട്ടിപ്പില്‍ കാര്യസ്ഥൻ രവീന്ദ്രൻ നായർ, മുൻ കലക്‌ടര്‍ മോഹൻദാസ് എന്നിവരുള്‍പ്പടെ 12 പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. എന്നാല്‍ മരണത്തിലെ ദുരൂഹതകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

മുൻ കലക്‌ടര്‍ കൂടി പ്രതിപട്ടികയിൽ വന്നതോടെ സ്വത്ത് തട്ടിപ്പിനായി നടന്നത് ഉന്നതതല ഗൂഡാലോചനയാണെന്ന സൂചനകളാണ് പുറത്ത് വരുന്നത്. 200 കോടിക്ക് മുകളിൽ മൂല്യമുള്ള സ്വത്തുക്കളാണ് കൂടത്തിൽ കുടുംബത്തിന്‍റേതായി ഉണ്ടായിരുന്നത്. ഇവര്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കും. അതേസമയം കേസിന്‍റെ പുരോഗതിക്ക് കൂടുതൽ ശാസ്‌ത്രീയ പരിശോധനകൾ ആവശ്യമുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ

Last Updated : Oct 28, 2019, 1:39 PM IST

ABOUT THE AUTHOR

...view details