തിരുവനന്തപുരം:കരമന കൂടത്തിൽ തറവാട്ടിലെ സ്വത്ത് തട്ടിപ്പിൽ പൊലീസ് കേസെടുത്തു. കാര്യസ്ഥൻ രവീന്ദ്രൻ നായർ, മുൻ കലക്‌ടര്‍ മോഹൻദാസ് ഉൾപ്പടെ 12 പേർക്കെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുടുംബാഗമായ മരുതൂർക്കാവ് സ്വദേശി പ്രസന്നകുമാറിന്‍റെ പരാതിയിലാണ് കരമന പൊലീസിന്‍റെ നടപടി. എന്നാല്‍ മരണത്തിലെ ദുരൂഹതകൾ ഈ കേസിൽ ഉൾപ്പെടുത്തിയിട്ടില്ല.
കൂടത്തില്‍ തറവാട്ടിലെ സ്വത്ത് തട്ടിപ്പില്‍ മുന്‍ കലക്‌ടറടക്കം 12 പേര്‍ക്കെതിരെ കേസ് - കരമന കേസ്
കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരാണ് കേസിലെ ഒന്നാം പ്രതി. തിരുവനന്തപുരം മുൻ കലക്‌ടര്‍ മോഹൻദാസിനെ കേസിൽ പത്താം പ്രതിയാക്കിയിട്ടുണ്ട്
![കൂടത്തില്‍ തറവാട്ടിലെ സ്വത്ത് തട്ടിപ്പില്‍ മുന്‍ കലക്‌ടറടക്കം 12 പേര്‍ക്കെതിരെ കേസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4887008-thumbnail-3x2-karamana1.jpg)
കരമന കേസ് : സ്വത്ത് തട്ടിപ്പില്‍ കാര്യസ്ഥനടക്കം 12 പേര്‍ക്കെതിരെ കേസ്
200 കോടിക്ക് മുകളിൽ മൂല്യമുള്ള സ്വത്തുക്കളാണ് കൂടത്തിൽ കുടുംബത്തിന്‍റേതായി ഉണ്ടായിരുന്നത്. ഇവയെല്ലാം ഇപ്പോൾ രവീന്ദ്രൻ നായർ ഉൾപ്പെടെ പ്രതി പട്ടികയിൽ ഉള്ളവരുടെ പേരിലാണ്. വിശദമായ മൊഴിയെടുത്ത ശേഷമാണ് പൊലീസ് എഫ്.ഐ.അർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Last Updated : Oct 28, 2019, 2:45 PM IST