കേരളം

kerala

ETV Bharat / city

ശിവശങ്കറിനെ മാറ്റണമെന്ന് സി.പി.ഐ നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്ന് കാനം - ശിവശങ്കര്‍

എയര്‍പോര്‍ട്ടുകളിലൂടെയുള്ള സ്വര്‍ണക്കടത്ത് കണ്ടുപിടിക്കേണ്ടത് കസ്റ്റംസാണ്. ഏതന്വേഷണത്തേയും മുഖ്യമന്ത്രി സ്വാഗതം ചെയ്തിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

kanam on gold seizure  cpi on gold smuggling  സ്വര്‍ണക്കടത്ത്  സിപിഐ  ശിവശങ്കര്‍  കാനം രാജേന്ദ്രൻ
ശിവശങ്കറിനെ മാറ്റണമെന്ന് സി.പി.ഐ നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്ന് കാനം

By

Published : Jul 9, 2020, 5:54 PM IST

Updated : Jul 9, 2020, 6:40 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ മാറ്റണമെന്ന് സി.പി.ഐ വളരെ നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സ്‌പ്രിംഗ്ളര്‍ ഇടപാടില്‍ മന്ത്രിസഭയെ ഇരുട്ടില്‍ നിര്‍ത്തി കരാറില്‍ ഒപ്പിട്ടതിനെ തുടര്‍ന്നായിരുന്നു സി.പി.ഐ ഇക്കാര്യം ആവശ്യപ്പെട്ടത്. ഏപ്രില്‍ 20ന് ഇതു സംബന്ധിച്ച് സി.പി.ഐ കത്തു നല്‍കി. തന്‍റെ ഓഫിസ് ഇക്കാര്യത്തില്‍ സംശയത്തിന് അതീതമായിരിക്കണമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എയര്‍പോര്‍ട്ടുകളിലൂടെയുള്ള സ്വര്‍ണക്കടത്ത് കണ്ടുപിടിക്കേണ്ടത് കസ്റ്റംസാണ്. ഏതന്വേഷണത്തേയും മുഖ്യമന്ത്രി സ്വാഗതം ചെയ്തിട്ടുണ്ട്. ഇതൊന്നും എല്‍.ഡി.എഫിന്‍റെ തുടര്‍ഭരണ സാധ്യത ഇല്ലാതാക്കില്ല. ഇങ്ങനെ ചില കാര്യങ്ങള്‍ വന്നതുകൊണ്ട് എല്‍.ഡി.എഫിന് ഭരണം കിട്ടാതിരിക്കില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ശിവശങ്കറിനെ മാറ്റണമെന്ന് സി.പി.ഐ നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്ന് കാനം
Last Updated : Jul 9, 2020, 6:40 PM IST

ABOUT THE AUTHOR

...view details