തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങളിൽ കേന്ദ്രത്തിന്‍റെ മാർഗ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ ഇളവുകൾ നൽകിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തെറ്റിധാരണ കൊണ്ടാണ് കേന്ദ്രം വിശദീകരണം തേടിയത്. വിശദീകരണം നൽകുമ്പോൾ അത് മാറും. കേന്ദ്രവും സംസ്ഥാനവും ഇക്കാര്യത്തിൽ ഒരേ പാളത്തിലാണ് സഞ്ചരിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു.
കേന്ദ്ര നിര്‍ദേശങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് കടകംപള്ളി - ലോക്‌ഡൗണ്‍ വാര്‍ത്തകള്‍
നിയന്ത്രണങ്ങളുടെ കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനവും ഒരേ പാളത്തിലാണ് സഞ്ചരിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
കേന്ദ്ര നിര്‍ദേശങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് കടകംപള്ളി
സംസ്ഥാനത്തെ ഹോട്‌സ്പോട്ട് പ്രദേശങ്ങളിൽ നൽകാൻ കഴിയുന്ന ഇളവുകൾ സംബന്ധിച്ച് ആരോഗ്യ വകുപ്പും സർക്കാരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. ഹോട്‌സ്പോട്ടുകൾ പ്രഖ്യാപിച്ചതിൽ ജനങ്ങൾക്ക് ആശയക്കുഴപ്പമുണ്ടായി എന്നത് വാസ്തവമാണ്. പോത്തൻകോട് ആശങ്ക ഒഴിഞ്ഞതിനെ തുടർന്നാണ് ഹോട്‌സ്പോട്ടിൽ നിന്നും ഒഴിവാക്കിയതെന്നും മന്ത്രി പറഞ്ഞു.തിരുവനന്തപുരം ജില്ലയിലെ മൂന്ന് ഹോട്‌സ്പോട്ടുകളിൽ നിയന്ത്രണം തുടരും.