തിരുവനന്തപുരം:രക്തസാക്ഷികളെ അപമാനിച്ച കെ.എൻ.എ ഖാദർ അല്പനായ രാഷ്ട്രീയക്കാരനെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മഹാത്മ ഗാന്ധി, രാജീവ് ഗാന്ധി, ഇന്ദിരാ ഗാന്ധി തുടങ്ങിയവരും രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ രക്തസാക്ഷികളാണ്. ഇവരെയുൾപ്പെടെയാണ് ഖാദർ അപമാനിച്ചതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
കെ.എൻ.എ ഖാദർ അല്പനായ രാഷ്ട്രീയക്കാരനെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ - thiruvananthapuram latest news
കെ.എൻ.എ ഖാദറിനെ അല്പനെന്ന് വിളിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ പരാമർശം പിൻവലിച്ച് മാപ്പു പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു
![കെ.എൻ.എ ഖാദർ അല്പനായ രാഷ്ട്രീയക്കാരനെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5053789-thumbnail-3x2-khadhar2.jpg)
കടകംപള്ളി സുരേന്ദ്രൻ
മദ്രാസ് ഹിന്ദു മത ധർമ്മ എൻഡോവ്മെന്‍റ് ഭേദഗതി ബില്ലിന്‍റെ ചർച്ചക്കിടെയാണ് കെ.എൻ.എ ഖാദർ രക്തിസാക്ഷികളെ കുറിച്ചുള്ള പരാമർശം നടത്തിയത്. രക്തസാക്ഷികളെ അപമാനിച്ചുകൊണ്ടുള്ള ഖാദറിന്‍റെ പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് എ.എൻ ഷംസീർ ആവശ്യപ്പെട്ടു. അതേസമയം കെ.എൻ.എ ഖാദറിനെ അല്പനെന്ന് വിളിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ പരാമർശം പിൻവലിച്ച് മാപ്പു പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.