തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ എംപി ഇന്ന് ചുമതലയേൽക്കും. കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിൽ 11 മണിക്കാണ് ചടങ്ങ്.
രാവിലെ 10 മണിക്ക് കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയിലും പാളയം രക്തസാക്ഷി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തിയ ശേഷമാകും അദ്ദേഹം ചുമതലയേല്‍ക്കാനെത്തുക. അധ്യക്ഷസ്ഥാനം ഒഴിയുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ വിടവാങ്ങൽ പ്രസംഗത്തിന് ശേഷം പുതിയ അധ്യക്ഷന്റെ ആമുഖ പ്രസംഗവും നടക്കും.