തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്മാരുടെ പുന:സംഘടനയുമായി ബന്ധപ്പെട്ട അന്തിമ പട്ടിക സാമൂഹിക മാധ്യമങ്ങളിലൂടെ ചോര്‍ന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ഇത്തരത്തില്‍ ദൃശ്യമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതവും നുണ പ്രചാരണവുമാണ്.
ഡിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട പട്ടിക എഐസിസിയുടെ പരിഗണനയിലാണ്. എഐസിസി പ്രഖ്യാപിക്കും വരെ അത് ഒരു വിധത്തിലും പുറത്തുവരുന്ന പ്രശ്‌നമില്ലെന്നും സുധാകരന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
അതേസമയം, എല്ലാവരേയും പൂർണമായി തൃപ്‌തിപ്പെടുത്തിക്കൊണ്ട് ജില്ല കോൺഗ്രസ് കമ്മറ്റികളുടെ പുന:സംഘടന സാധ്യമാകില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. ജില്ല കോൺഗ്രസ് കമ്മറ്റി പുന:സംഘടന പട്ടിക ഏത് നിമിഷവും പുറത്തിറങ്ങും. തന്‍റെ നിർദേശങ്ങൾ ഹൈക്കമാന്‍റിനെ അറിയിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ തള്ളിക്കൊണ്ടുള്ള നടപടി വേണ്ടെന്നാണ് അറിയിച്ചിട്ടുള്ളതെന്നും കെ മുരളീധരൻ പറഞ്ഞു.
Read more: കെ സുധാകരൻ മുതിര്‍ന്ന നേതാക്കളെ കാണും; കെ.പി.സി.സി പുനഃസംഘടന ചര്‍ച്ചയ്ക്ക് തുടക്കം