കേരളം

kerala

ETV Bharat / city

സുധാകരന്‍ ഡല്‍ഹിക്ക്, ഉമ്മന്‍ചാണ്ടിയേയും ചെന്നിത്തലയേയും തഴഞ്ഞ് ഹൈക്കമാന്‍ഡ് മുന്നോട്ട്

ഇന്ന് ഡല്‍ഹിയിലെത്തുന്ന സുധാകരന്‍ അന്തിമ പട്ടിക കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന് കൈമാറും

kerala congress revamp news  k sudhakaran news  k sudhakaran delhi news  dcc president list latest news  district congress committees list latest news  congress dispute news  കോണ്‍ഗ്രസ് പുനസംഘടന വാര്‍ത്ത  കെ സുധാകരന്‍ വാര്‍ത്ത  കെ സുധാകരന്‍ ഡല്‍ഹി വാര്‍ത്ത  കെപിസിസി അധ്യക്ഷന്‍ ഡല്‍ഹി വാര്‍ത്ത  ഡിസിസി പുനസംഘടന വാര്‍ത്ത  സുധാകരന്‍ ഡല്‍ഹി വാര്‍ത്ത  സുധാകരന്‍ ഹൈക്കമാന്‍ഡ് വാര്‍ത്ത  താരിഖ് അന്‍വര്‍ വാര്‍ത്ത
സുധാകരന്‍ ഡല്‍ഹിക്ക്, ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും തഴഞ്ഞ് ഹൈക്കമാന്‍ഡ് മുന്നോട്ട്

By

Published : Aug 24, 2021, 1:37 PM IST

തിരുവനന്തപുരം: ഡിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസില്‍ ഒളിപ്പോര് തുടരുന്നതിനിടെ അന്തിമ ചര്‍ച്ചകള്‍ക്കായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ ഡല്‍ഹിക്ക് തിരിച്ചു. ഇന്ന് ഡല്‍ഹിയിലെത്തുന്ന സുധാകരന്‍ ചില തിരുത്തലുകളോടെ അന്തിമ പട്ടിക കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന് കൈമാറും.

പ്രഖ്യാപനം ഉടന്‍

താരിഖ് അന്‍വറും സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും പട്ടിക പരിശോധിച്ച ശേഷം രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തും. ഇതിന് ശേഷം അന്തിമ പട്ടിക പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറും. നാളെയോ മറ്റെന്നാളോ ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിക്കുമെന്നാണ് സൂചന.

ഇടഞ്ഞു നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമായി താരിഖ് അന്‍വര്‍ ഫോണില്‍ സംസാരിച്ചു. അന്തിമ പ്രഖ്യാപനത്തിന് മുന്‍പ് ഇരു നേതാക്കളുമായും ഹൈക്കമാന്‍ഡ് ബന്ധപ്പെടുമെന്നാണ് സൂചന. നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിച്ച ഫലമുണ്ടാക്കാനാകാത്തതില്‍ ഇരു നേതാക്കളോടും ഹൈക്കമാന്‍ഡിന് നീരസമുണ്ട്. കെ സുധാകരനും വി.ഡി സതീശനനും പിന്തുണ നല്‍കി മുന്നോട്ടു പോകണമെന്നാണ് ഇരു നേതാക്കളോടും ഹൈക്കമാന്‍ഡിന്‍റെ നിര്‍ദേശം.

കലാപക്കൊടി ഉയര്‍ത്തി ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും

കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുന്‍കൈ എടുത്ത് തയ്യാറാക്കിയ ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയ്‌ക്കെതിരെ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കലാപക്കൊടി ഉയര്‍ത്തിയതോടെയാണ് പ്രഖ്യാപനം അനിശ്ചിതത്വത്തിലായത്. തങ്ങളെ പൂര്‍ണമായി തഴഞ്ഞ് കെ സുധാകരന്‍ അനുകൂലികളെ ജില്ലകളില്‍ അധ്യക്ഷന്മാരാക്കാനുള്ള നീക്കമാണെന്ന് ആരോപിച്ചാണ് ഇരു പക്ഷവും രംഗത്ത് വന്നത്.

സുധാകരനെതിരെ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അനുകൂലിക്കുന്ന സൈബര്‍ ഗ്രൂപ്പുകള്‍ ആരോപണങ്ങള്‍ ഉയര്‍ത്തി. തങ്ങളുടെ സഹകരണമില്ലെങ്കില്‍ ഒന്നും നടക്കില്ലെന്നു വരുത്താനുള്ള ശ്രമമാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നടത്തുന്നതെന്ന് ഐഎന്‍സി ഒഫിഷ്യല്‍ എന്ന പേജിലൂടെ സുധാകര അനുകൂലികള്‍ തിരിച്ചടിച്ചു. പരസ്‌പരമുള്ള ചെളിവാരിയെറിയല്‍ കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകളില്‍ ഇപ്പോഴും സജീവമാണ്.

വീതം വയ്‌പ് ഫോര്‍മുല ഇത്തവണയുണ്ടാകില്ല

കൂടുതല്‍ സമ്മര്‍ദം ചെലുത്തി സ്വന്തക്കാരെ കുത്തി നിറക്കാനുള്ള ഇരു നേതാക്കളുടെയും ശ്രമത്തിനും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഹൈക്കമാന്‍ഡ് വഴങ്ങില്ലെന്നാണ് സൂചന. കെ സുധാകരന്‍റെയും വി.ഡി സതീശന്‍റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസിന് കേരളത്തില്‍ ഒരു തിരിച്ചുവരവുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്കു തന്നെയാകും ഹൈക്കമാന്‍ഡിന്‍റെ പിന്തുണ. ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ചേര്‍ന്നുള്ള വീതം വയ്‌പ് എന്ന പതിവ് ഫോര്‍മുല ഇത്തവണയുണ്ടാകില്ല.

കെപിസിസി ഭാരവാഹികളുടെ കാര്യത്തിലും ജംബോ കമ്മിറ്റി വേണ്ടെന്ന സുധാകരന്‍റെ നിലപാടിനോട് തന്നെയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും താത്പര്യം. ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് സാധ്യതയുള്ള ഏക സംസ്ഥാനമായ കേരളത്തില്‍ ശക്തമായ തിരിച്ചുവരവാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നത്. അക്കാര്യത്തില്‍ മറ്റ് വിട്ടു വീഴ്‌ചകള്‍ക്ക് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തയ്യാറല്ല. ഹൈക്കമാന്‍ഡില്‍ നിര്‍ണായക സ്വാധീനമുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്‍റെ പിന്തുണയും സുധാകരനും സതീശനുമാണെന്നതും ശ്രദ്ധേയമാണ്.

Read more:'ഡിസിസി അന്തിമ പട്ടിക ചോര്‍ന്നെന്ന പ്രചാരണം അടിസ്ഥാനരഹിതം': കെ സുധാകരന്‍

ABOUT THE AUTHOR

...view details