തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കായിക-യുവജനക്ഷേമ സെക്രട്ടറിയുമായ എം ശിവശങ്കറിന്‍റെ പുസ്‌തക രചനയുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉരുണ്ടുകളിച്ച മുഖ്യമന്ത്രിക്ക് നിയമസഭയില്‍ വ്യക്തമായ മറുപടി നല്‍കേണ്ടി വന്നത് ഗത്യന്തരമില്ലാതെയെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാന്‍ ഈ ഒറ്റക്കാരണം മതിയെങ്കിലും മുഖ്യമന്ത്രി തന്‍റെ വിശ്വസ്‌തനെ സംരക്ഷിക്കുകയാണ്.
എം ശിവശങ്കര്‍ വായ തുറന്നാല്‍ സര്‍ക്കാര്‍ നിലംപതിക്കുമെന്ന് കെ സുധാകരന്‍ - ശിവശങ്കര്‍ പുസ്‌തകം മുഖ്യമന്ത്രി നിയമസഭ
എം ശിവശങ്കറിന്‍റെ പുസ്‌തക രചനയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്‍കിയതിന് പിന്നാലെയാണ് കെ സുധാകരന്‍റെ പ്രതികരണം
ശിവശങ്കര്‍ വായ തുറന്നാല്‍ സര്‍ക്കാര്‍ നിലംപതിക്കും: കെ സുധാകരന്‍
ദീര്‍ഘകാലം തന്‍റെ കൂട്ടുകക്ഷിയായിരുന്ന ശിവശങ്കറെ മുഖ്യമന്ത്രിക്ക് കൈയ്യൊഴിയാനാകില്ല. ശിവശങ്കര്‍ വായ തുറന്നാല്‍ വീഴാവുന്നതേയുളളൂ ഈ സര്‍ക്കാര്‍. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് ശിവശങ്കര്‍ എന്നത് അങ്ങാടിപ്പാട്ടാണ്. ഡോളര്‍കടത്ത് കേസും സ്വര്‍ണക്കടത്ത് കേസും വര്‍ഷങ്ങളായി ഇഴയുന്നതിന് പിന്നില്‍ ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുകെട്ടാണെന്നും സുധാകരന്‍ ആരോപിച്ചു.